കണ്ണൂർ : കുറ്റപത്രത്തില്‍ പോക്സോ ചുമത്താന്‍ സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയും ഒപ്പം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും മാത്രം മതിയെന്നും പാലത്തായി പീഡന കേസില്‍ ക്രൈംബ്രാഞ്ച് ഇതുവരെ ചെയ്തത് വലിയ വഷളത്തരമാണെന്നും ബി.ജെ.പി നേതാവും അധ്യാപ കനുമായ പ്രതി പത്മരാജന് ജാമ്യം ലഭിച്ച സംഭവ ത്തില്‍ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കമാല്‍ പാഷ
പോക്സോ വകുപ്പ് ചുമത്താതെ കുറ്റപത്രം സമര്‍പ്പിച്ചത് വളരെ വലിയ വിവരക്കേടാണ്. അങ്ങനെ ചെയ്യാന്‍ പാടില്ല. ഭാഗികമെന്നോ അന്തിമെന്നോ ഒക്കെയുള്ള കുറ്റപത്രമൊന്നുമില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കോടതി നിര്‍ബന്ധമായും ജാമ്യം നല്‍കും. അപ്പോള്‍ തട്ടിക്കൂട്ടി ഭാഗിക കുറ്റപത്രം സമര്‍പ്പി ച്ചതും പോക്സോ ഒഴിവാക്കിയതും പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ മനഃപൂര്‍വമായ കളിയായിരുന്നു വെന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ വലിയ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ശ്രീജിത് പറയുന്നതായി കരുതപ്പെടുന്ന ശബ്ദ രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേസിലെ പ്രതി പദ്മരാജ നെതിരെ പോക്സോ ചുമത്താനാവശ്യമായ തെളിവുകള്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് ലഭിച്ചിട്ടി ല്ലെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.എന്നാല്‍ ഐ.ജി ശ്രീജിത്തിന്റെ ഈ നടപടി ഒരു കാരണവശാലും പൊറുക്കാവുന്ന ഒന്നല്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന് ഒരിക്കലും ജനങ്ങളുമായി ഇത്തരം കാര്യങ്ങള്‍ പറയാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നത് അവരുടെ മേലധികാരികള്‍ക്കും കോടതികള്‍ക്കും മാത്രമാണ്. അല്ലാതെ പൊതുജനങ്ങളോട്, അവരെത്ര ഉന്നതരാണെങ്കിലും അറിയിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും ജസ്റ്റിസ് കമാല്‍ പാഷ ചൂണ്ടിക്കാട്ടിയാതായാണ് റിപ്പോര്‍ട്ട്.
കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും കുട്ടിയുടെ അധ്യാപ കനുമായ പത്മരാജന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കേസില്‍ പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്താതെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതാണ് വിവാദമായത്