കാസര്‍കോട് ഇരട്ടക്കൊലപാതക കേസ് ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും.

130

കാസര്‍കോട്: ഇരട്ടക്കൊലപാതകകേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കുടുംബം ശക്തമായി ഉന്നയിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഒന്നാം പ്രതി എ പീതാംബരന്റേയും രണ്ടാം പ്രതി സജി ജോര്‍ജിന്റേയും കസ്റ്റഡി കാലവധി ഇന്ന് തീരുകയാണ്. കോടതിയില്‍ ഹാജരാക്കുന്ന ഇവരെ മറ്റുക അഞ്ച് പ്രതികള്‍ക്കൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

അന്വേഷണം കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രിന്റെ നേതൃത്വത്തില്‍ ഇന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നുണ്ട്.കാസര്‍കോട് ഇരട്ടക്കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുന്പോഴും കല്ല്യോട് ഗ്രാമത്തിന് പ്രിയപ്പെട്ടവരുടെ വേര്‍പാട് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കുടുംബം.

കഴിഞ്ഞ ഞായറാഴ്ച. കല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെറുങ്കളിയാട്ട മോഹത്സവത്തിനായുള്ള സ്വാഗത സംഘം രൂപീകരണം. പകലന്തിയോളം ഇവിടെ ഒരുക്കങ്ങളില്‍ നിറഞ് നിന്ന ആ രണ്ട് യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടതും ഇതേ രാത്രി. ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും ആയിട്ടില്ല. അവരിപ്പോഴും ഈ വീടുകളൊട് ചേര്‍ന്ന് തന്നെയുണ്ട്. പറയാനുള്ളത് കൊല്ലിച്ചവരേയും കൊന്നവരേയും കണ്ടെത്തണമെന്ന ആവശ്യം മാത്രം.

എപ്പോഴും സജീവമായിരുന്ന കല്യോട്ട് അങ്ങാടിയും മൂകം. നാട്ടുകാര്‍ നിറഞിരുന്നിടത്ത് പൊലീസ് ബൂട്ടുകളുടെ ശബ്ദമാണപ്പോള്‍. നിരവധി പേരാണ് ഇപ്പോഴും ശരത് ലാലിന്റേയും കൃപേഷിന്റേയും വീട്ടിലെത്തുന്നത്. സാന്ത്വനവുമായി. ലോക്കല്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി എന്നതാണ് ഏക മാറ്റം.

NO COMMENTS