ഗാന്ധിനഗര്‍: ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തി കൊണ്ടിരിക്കുന്നത്. ഇതിനെ തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഗുജറാത്തിലാണ് ഇതിന്റെ ആരംഭം. അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസ് വിടുകയാണെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വന്‍ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
ഇതോടെ പ്രതിക്കൂട്ടിലായിരിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അല്‍പേഷ് ഠാക്കൂറും ജിഗ്നേഷ് മേവാനിയും അടക്കമുള്ളവരെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാക്കിയത് രാഹുലാണ്. ഇപ്പോഴത്തെ ആരോപണങ്ങള്‍ രാഹുലിന്റെ പ്രതിച്ഛായക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കുക. ഇതുവരെ അദ്ദേഹം ഗുജറാത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടില്ല. വന്‍ വിഭാഗീയതയാണ് ഇവിടെ ഉള്ളത്.