തിരുവനന്തപുരത്ത് നടക്കുന്ന വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാളിൽ തിരക്കോടു തിരക്ക്

148

തിരുവനന്തപുരം ; പൊതുവിപണിയിൽ വാങ്ങാനാകാത്ത അപൂർവ വന വിഭവങ്ങളുടെ ശ്രേണിയുമായി വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാൾ. ഉൾവനത്തിൽ ജീവിക്കുന്ന ഗോത്ര വർഗക്കാരിൽ നിന്നും ഇടനിലക്കാരില്ലാതെ വനംവകുപ്പ് നേരിട്ട് ശേഖരിച്ച വിഭവങ്ങളാണ് സ്റ്റാളിൽ വിൽപ്പനക്കുള്ളത്. 11ന് ആരംഭിച്ച സ്റ്റാളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ചെറുതേൻ, പെരുന്തേൻ, കുന്തിരിക്കം, കുടമ്പുളി, കസ്തൂരി മഞ്ഞൾ, മുളയരി, മറയൂർ ശർക്കര, പുൽതൈലം, എന്നിങ്ങനെ വിഭവങ്ങളുടെ നിര നീളുന്നു. വിവിധതരം ഔഷധങ്ങൾ, പ്രകൃതിദത്ത സൗന്ദര്യ വർദ്ധകങ്ങൾ എന്നിവയും സ്റ്റാളിൽ നിന്നും വാങ്ങാനാകും. ജനുവരി 20 ന് മേള അവസാനിക്കും.

NO COMMENTS