തിരുവനന്തപുരം : എന്റെ ഭർത്താവ് മാന്യമായാണ് എന്നെയും എന്റെ മക്കളെയും പോറ്റിയത്. അതുപോലെ എനിക്കും എൻ്റെ മക്കളെ പോറ്റി ഈ സമൂഹത്തിൽ ജീവിക്കണം. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ട കാട്ടാക്കട ജയവിനായക തിയേറ്റർ ഉടമ സന്തോഷ് കുമാറിന്റെ ഭാര്യയും വിധവയുമായ സോജ ബി വി യുടെ വാക്കുകളാണിവ.
തിയേറ്റർ നവീകരണവുമായി ബന്ധപ്പട്ട് യുണിയൻ ബാങ്കിൽ നിന്നും വായ്പയെടുത്ത് ദിവസങ്ങൾ കഴിഞ്ഞ പ്പോഴാണ് ഭർത്താവ് മരണപ്പെട്ടത് രണ്ടു പെൺമക്കളും ഒരു ആൺകുട്ടിയുമുൾപ്പടെ മൂന്ന് മക്കളാണെനിക്ക് തന്റെ കുട്ടികളുടെ പഠനം, വീട്ടിലെ ചെലവുകൾ, തിയറ്റർ തൊഴിലാളികളുടെ ശമ്പളമുൾപ്പടെ ഒരു വലിയൊരു ഭാരമാണ് എനിക്ക് ചുമക്കേണ്ടിവന്നത്.
2018-ലെ വെള്ളപ്പൊക്ക ദുരന്തം മുതൽ പ്രതിസന്ധികൾ എന്നെ വല്ലാതെ വിഷമത്തിലാക്കി. പ്രളയം ഭീകര നഷ്ടങ്ങളു ണ്ടാക്കി കേരളത്തിലെ എല്ലാ സ്ഥാപനങ്ങളെയും ബാധിച്ചപ്പോൾ അതു ഞങ്ങളെയും ബാധിച്ചു. പ്രളയത്തിന് പുറകെ കൊറോണ ഭീതി, ലോക്ക്ഡൗൺ, ട്രിപ്പിൾ ലോക്ക്ഡൗൺ, തുടങ്ങിയ ദുരന്തങ്ങ ളുടെ ഒരു വലിയ പട്ടികയായിരുന്നു എന്നെ വേട്ടയാടിയിരുന്നത് അതിപ്പോഴും തുടരുന്നു . പട്ടിണിയിലാണ് പലപ്പോഴും കരഞ്ഞുകൊണ്ട് അവർ പറയുന്നു
നാളിതുവരെയായിട്ടും തിയേറ്റർ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്തതുകൊണ്ടും മറ്റ് യാതൊരു വരുമാന മാർഗ വും ഇല്ലാത്തതുകൊണ്ടും ഞങ്ങളുടെ ജീവിതം വഴിമുട്ടി. തിയേറ്റർ പ്രവർത്തന രഹിതമല്ലാത്ത തിനാൽ ഒന്നിന് പിറ കെ ഒന്നായി തകരാറുകൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. തിയേറ്റർ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തിയേറ്ററിലെ അറ്റകുറ്റ പണികൾ നടത്തി പ്രവർത്തന സജ്ജമാ ക്കാൻ കഴിയാത്ത സാഹചര്യ ത്തിലാണ് ഇപ്പോഴുള്ളത്
കോവിഡ് കാലം ഉണ്ടായ പ്രതിസന്ധി എനിക്ക് ഏറെ സാമ്പത്തിക ദുരിതമാണ് ഉണ്ടായതും ഉണ്ടാക്കിയതും. ഇപ്പോ ഴും ദൈനംദിന ആവശ്യങ്ങൾക്ക് പോലും കാശില്ലാതെ കഷ്ടതകൾ തുടർന്നു കൊണ്ടിരിക്കുന്നു. വായ്പ കളെടുത്ത് തിരിച്ചടയ്ക്കാത്തവർക്ക് സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മറ്റു വരുമാന മാർഗ്ഗങ്ങളില്ലാത്തതു കാരണം ലോൺ തിരിച്ചടയ്ക്കാൻ കഴിയുന്നില്ല .ഭർത്താവിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഒരു മഹാ ദുരന്തത്തിലാണ് ഞാനും എന്റെ മക്കളും നീങ്ങുന്നതെന്ന് പറയുമ്പോൾ വിധവയായ സോജാ ബി ബി പൊട്ടി കരഞ്ഞുകൊണ്ടാണ് നെറ്റ് മലയാളം ന്യൂസിനോട് പറയുന്നത്