പാലക്കാട് : മഴയുടെ തോത് ഒരേസമയം കൂടുകയും കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തുറന്നിരുന്ന മൂന്ന് ഡാമുകള്‍ തല്‍സ്ഥിതിയില്‍ തുടരുന്നതായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ, വാളയാര്‍, മംഗലം ഡാമുകളിലാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.
മംഗലം ഡാം ഷട്ടര്‍ ഉയര്‍ത്തിയത് അഞ്ച് സെ.മീ തുടരുന്നു
മംഗലം ഡാമിന്റെ ആറ് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്ററായി ഉയര്‍ത്തിയത് തുടരുന്നുവെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മഴ കുറഞ്ഞതിനനുസരിച്ച് 30 സെന്റീമീറ്റര്‍, 20, 15, 10 എന്നിങ്ങനെ ഘട്ടംഘട്ടമായി ഷട്ടറുകള്‍ താഴ്ത്തിയിരുന്നു. മുന്‍പ് മഴ കനത്തപ്പോള്‍ 60 സെന്റീമീറ്റര്‍ വരെയാണ് ഇവിടെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നത്.
കാഞ്ഞിരപ്പുഴ ഡാം ഷട്ടര്‍ 15 സെ.മീ ഉയര്‍ത്തിയത് തുടരുന്നു
കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 15 സെന്റീമീറ്ററായി ഉയര്‍ത്തിയത് തുടരുന്നുവെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുമ്പ് ഒരു മീറ്റര്‍ വരെ ഉയര്‍ത്തിയ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 85 സെ.മി, 60 സെ.മീ, 40 സെ.മീ, 30 സെ.മീ, 20 സെ.മീ വരെ താഴ്ത്തിയിരുന്നു.
വാളയാറില്‍ ഒരു സെ.മി മാത്രം
വാളയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഒരു സെന്റീമീറ്റര്‍ ഉയര്‍ത്തിയത് തുടരുന്നതായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുന്‍പ് ഏഴ് സെന്റീമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്ന ഷട്ടറുകള്‍ ഘട്ടംഘട്ടമായാണ് ഒരു സെന്റീമീറ്ററിലേക്ക് താഴ്ത്തിയത്.