ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട പോളിങ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു.രണ്ടാം ഘട്ട പോളിങ് നടക്കുന്ന തമിഴ്‌നാട്ടിലെ 39 സീറ്റുകളുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയമാണ് അവസാനിച്ചത്. 29നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ആദ്യ ഘട്ട പോളിങ്ങിനുള്ള നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന നാളെ പൂര്‍ത്തിയാവും.