ഒമാനില്‍ തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കി.
വ്യവസായ ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകളുടെ രജിസ്‌ട്രേഷന്‍ നടപടി കള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിച്ച സമയപരിധി 2021 ഡിസംബര്‍ 31 വരെ നീട്ടിയതായാണ് സമൂഹ മാധ്യമ ങ്ങളിലൂടെ നല്‍കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.