പന്തളത്ത് കല്ലേറില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്കാരം ഇന്ന്

152

പന്തളം: പന്തളത്ത് കല്ലേറില്‍ മരിച്ച ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്കാരം ഇന്ന് കുരുമ്പയിലെ വീട്ടുവളപ്പിലാണ് നടക്കുക രാവിലെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങി, പന്തളം ടൗണില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.

NO COMMENTS