കാസര്‍കോട് : ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന റിപ്പോര്‍ട്ട് ‘ഓവര്‍ ടേക്ക് -എ റൈഡ് ഓവര്‍ കോവിഡ് 19’ പ്രകാശാനം ചെയ്തു. റിപ്പോര്‍ട്ട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഇ മോഹന്‍ ദാസില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഏറ്റുവാങ്ങി.
പരിമിതമായ സൗകര്യങ്ങള്‍ക്ക് അകത്തുനിന്ന് ജില്ലാ ഭരണകൂടത്തിന് കരുത്തായി പ്രവര്‍ത്തിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. പ്രവര്‍ത്തനങ്ങളെ ഇത്തരത്തില്‍ ഡോക്യുമെന്റ് ചെയ്യുന്നത് ഭാവി പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പ് സാധ്യമാക്കുമെന്ന് പറയുകയും ചെയ്തു.
കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എം വി ഐമാരായ ടി വൈകുണ്ഠന്‍, പി.വി.രതീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.