പട്ടികവർഗ വികസന വകുപ്പ് വിവിധ പദ്ധതികളിൽ താത്പര്യപത്രം ക്ഷണിച്ചു

23

പട്ടികവർഗ വികസന വകുപ്പ് വിവിധ പദ്ധതികളിൽ താത്പര്യപത്രം ക്ഷണിച്ചു. അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ മേൽക്കൂര നിർമിക്കുന്നതിനും ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റലിൽ വെന്റിലേഷ നിലും ജനാലകളിലും കൊതുകുവല സ്ഥാപിക്കുന്നതിനും പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കും കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും ഞാറനീലി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും സയൻസ് ലാബ് സജ്ജീകരിക്കുന്നതിനും സാമൂഹ്യപഠനമുറികളിൽ സോളാർ പവർ സിസ്റ്റം സ്ഥാപിക്കുന്നതിനുമാണ് താത്പര്യപത്രം ക്ഷണിച്ചത്.

വിശദവിവരങ്ങൾക്ക്: 0471-2304594

NO COMMENTS