കാസറകോട് : കോവിഡ് 19 പശ്ചാത്തലത്തില്‍ സഹാചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച നീലേശ്വരം താലൂക്കാശുപത്രി യിലെ ഡയാലിസിസ് യൂണിറ്റ് മെയ് ആദ്യ വാരത്തോടെ പ്രവര്‍ത്തനമാരംഭിക്കും. നീലേശ്വരം താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് മെയ് ആദ്യ വാരത്തോടെ പ്രവര്‍ത്തനമാരംഭിക്കും.
പത്തുപേര്‍ക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത് ഇതില്‍ ആറ് യൂനിറ്റുകള്‍ കെ എം സി എല്‍ ഉം നാല് യൂനിറ്റുകള്‍ എം രാജ ഗോപാലന്‍ എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും ചിലവഴിക്കും. കെട്ടിടങ്ങളുടെ മറ്റ് ഔതിക സാഹചര്യങ്ങളുടെ ക്രമീകരണത്തിന് വേണ്ടുന്ന തുക നീലേശ്വരം നഗരസഭ ഫണ്ടില്‍ നിന്നും ചിലവഴിക്കും.
ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള തുക നേരത്തേ നീക്കിവെച്ചിരുന്നു. അതോടൊപ്പം ഇവിടേക്ക് വേണ്ടുന്ന വൈദ്യുതി കണക്ഷന് വേണ്ടി പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപികുന്നതിന് വേണ്ടി പത്ത് ലക്ഷം രൂപ നീലേശ്വരം നഗരസഭ നേരത്തെ തന്നെ കെ എസ് ഇ ബി ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എം.രാജഗോപാലന്‍, എം എല്‍ എ ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു, നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ എന്നിവര്‍ താലൂക്കാശുപത്രിയിലെത്തി നിര്‍മ്മാണ പുരോഗതി വിലയിരുത്തി.
ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ്, ഡോ.വി.സുരേശന്‍, എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.തുടര്‍ന്നു നടന്ന അടിയന്തിര യോഗ തീരുമാനപ്രകാരം കെട്ടിടത്തില്‍ പൂര്‍ത്തികരിക്കാനുള്ള സിവില്‍ ജോലികളും, വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികളും ഏപ്രില്‍ 30നകം പൂര്‍ത്തികരിക്കാനും മെയ് അഞ്ചി ന് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കാനും കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ പി. മനോഹരന്‍, കെ.പ്രകാശന്‍, എ വി സുരേന്ദ്രന്‍, പി വി.രാധാകൃഷണന്‍ കെ വി സുധാകരന്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.