ഭിന്നശേഷി കമ്മിഷൻ സ്വമേധയാ കേസെടുത്തു

14

തൊടുപുഴ വെള്ളിയാമറ്റം മേത്തോട്ടയിൽ ഭിന്നശേഷിക്കാരനായ മകനോട് മാതാപിതാക്കൾ ക്രൂരത കാട്ടിയെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്. എച്ച്. പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. തൊടുപുഴ ഡി.വൈ.എസ്.പി യോട് സംഭവത്തെപ്പറ്റി അന്വേഷണം നടത്തി വിശദമായി റിപ്പോർട്ട് ഫയൽ ചെയ്യാൻ കമ്മിഷൻ ആവശ്യപ്പെട്ടു.

പരുമല പള്ളി പരിസരത്ത് മെഴുകുതിരി വിറ്റ് ഉപജീവനം നടത്തുന്ന ഭിന്നശേഷിക്കാരനെയും കുടുംബത്തേയും സ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ടെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്. എച്ച്. പഞ്ചാപകേശൻ ബസ് കണ്ടക്ടർക്കും, ഉടമയ്ക്കുമെതിരേ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് മാവേലിക്കര ജോയിന്റ് ആർ ടി ഒ യോട് വിശദ മായി റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ അടുത്ത വിചാരണ ഈ മാസം 20ന് നിശ്ചയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY