കോട്ടയം: സംസ്ഥാനത്തെ കോവിഡ് സുരക്ഷിത മേഖലയായ കോട്ടയം ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്. ചൊവ്വാഴ്ച മുതല്‍ ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും. ജീവനക്കാര്‍ എല്ലാവരും ജോലിക്ക് എത്തണം. മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ സമയ ക്രമീകരണം ഉണ്ടാകും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെയാണ് ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. തുണിക്കടകള്‍ ഒമ്പത് മുതല്‍ ആറു വരെ പ്രവര്‍ത്തിക്കും.
കേന്ദ്രം പ്രഖ്യാപിച്ച പൊതു നിര്‍ദേശങ്ങള്‍ സംസ്ഥാനത്താകെ മേയ് മൂന്നു വരെ തുടരും. ഇതിന്റെ ഭാഗമായി വിമാനയാത്ര, ട്രെയിന്‍ ഗതാഗതം, മെട്രോ, പൊതു ഗതാഗതം എന്നിവയ്ക്കുള്ള പൂര്‍ണമായ നിരോധനം തുടരും.കാറിലും ഓട്ടോയിലും ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം.
അയല്‍ ജില്ലകളിലേക്ക് യാത്ര അനുവദിക്കില്ല. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പുനരാരംഭിക്കും. പുറത്തിറങ്ങുന്നവരെല്ലാം മാസ്ക് ധരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.