കാസറകോട് : സംസ്ഥാന സാക്ഷരതാമിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 896 പേരില്‍ 797 പേരും വിജയിച്ചു. 89 ശതമാനമാണ് വിജയം. ജില്ലയില്‍ 21 പഠന കേന്ദ്രങ്ങളിള്‍ ഒമ്പത് കേന്ദ്രങ്ങള്‍ കന്നഡ മാധ്യമത്തിലും 12 കേന്ദ്രങ്ങള്‍ മലയാള മാധ്യമത്തിലുമായിരുന്നു.
വിജയിച്ചവരില്‍ 312 കന്നഡ മാധ്യമ പഠിതാക്കളാണ്. പത്താംതരം തുല്യത വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതയ്ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. പത്താംതരം തുല്യത വിജയിക്കാത്ത പഠിതാക്കള്‍ക്ക് സേ പരീക്ഷയിലൂടെ ഇ വര്‍ഷം തന്നെ പരീക്ഷ എഴുതി വിജയിക്കാന്‍ അവസരവുമുണ്ട.്