ഡോക്യുമെന്റി പ്രദര്‍ശനം സംഘടിപ്പിച്ചു

118

കാസര്‍കോട് കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ കതിവന്നൂര്‍ വീരന്‍- വ്യക്തിയും ജീവിതവും ഡോക്യുമെന്റി പ്രദര്‍ശനും പുരാവൃത്തവും എന്ന പരിപാടി സംഘടി പ്പിച്ചു. ജില്ലാ കളക്ടര്‍ ഡോക്ടര്‍ സജിത് ബാബു ഡോക്യുമെന്ററി പ്രദര്‍ശനവും പുരാവൃത്തവും ഉദ്ഘാടനം ചെയ്തു.

ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ വി കെ അനില്‍കുമാര്‍ വിഷയാവതരണം നടത്തി.ഹുസ്സൂര്‍ ശിരസ്തദാര്‍ കെ നാരായാണന്‍ അധ്യക്ഷത വഹിച്ചു.അക്ഷര ലൈബ്രറി സെക്രട്ടറി സതീശന്‍ പൊയ്യക്കോട് സ്വാഗതവും അക്ഷര ലൈബ്രറി പ്രസിഡന്റ് എ അജിത നന്ദിയും പറഞ്ഞു.

NO COMMENTS