നിവേദനങ്ങളും ആവശ്യങ്ങളുമായി എത്തുന്നവരെ സ്വീകരിക്കാൻ ചാണ്ടി ഉമ്മൻ എംഎൽഎ ; പുതുപ്പള്ളി ഹൗസിലെ ഓഫിസ് മുറിയുടെ വാതിൽ വീണ്ടും തുറന്നു

14

തിരുവനന്തപുരം :നിവേദനങ്ങളും ആവശ്യങ്ങളുമായി എത്തുന്നവരെ സ്വീകരിക്കാൻ ചാണ്ടി ഉമ്മൻ എംഎൽഎ തയാർ. ജഗതിയി ലുള്ള പുതുപ്പള്ളി ഹൗസിലെ ഓഫിസ് മുറിയുടെ വാതിൽ വീണ്ടും തുറന്നു. 40 വർഷം ഉമ്മൻ ചാണ്ടിയുടെ നിയമസഭയിലേക്കുള്ള യാത്രകൾക്കു സാക്ഷിയായ പുതുപ്പള്ളി ഹൗസിന് ഇതൊരു പുതുതുടക്കം കൂടിയാണ്.

സത്യപ്രതിജ്ഞയ്ക്കൊരുങ്ങുന്ന ചാണ്ടി ഉമ്മനെ കാണാൻ ഇന്നലെ രാവിലെ തന്നെ ഒട്ടേറെ പ്രവർത്തകർ വീട്ടിലെത്തിയിരുന്നു. ഏഴോടെ മുറിയിൽ നിന്നിറങ്ങിയ ചാണ്ടി സ്വീകരണമുറിയിലേക്ക് ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ നോക്കി ഒരു നിമിഷം മൗനമായി നിന്നു. തുടർന്ന് അമ്മ മറിയാമ്മയിൽ നിന്നു പേന സ്വീകരിച്ച് ഓഫീസ് മുറിയിലേക്ക് ഉമ്മൻ ചാണ്ടി ഉപയോഗിച്ചിരുന്ന മേശയും കസേരയും അതേ സ്ഥാനങ്ങളിലുണ്ട് രാവിലെ ഇതേ ഓഫിസ് മുറിയിൽ ഇരുന്നാണ് ഉമ്മൻ ചാണ്ടി ഒരു ദിവസത്തെ കാര്യപരിപാടികൾ ചർച്ച ചെയ്തിരുന്നത്. ഇന്നലെ ചാണ്ടി ഉമ്മൻ അതു തുടർന്നു പോകേണ്ട സ്ഥലങ്ങൾ, സമയം എല്ലാം ചർച്ച ചെയ്തതിനു ശേഷം തിരഞ്ഞെടുപ്പ് വിജയം തന്റെ ഉത്തരവാദിത്തം വർധിപ്പിച്ചുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്കു മുൻപ് പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, പഴവങ്ങാടി ഗണപതി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം, പാളയം ജുമാ മസ്ജിദ് എന്നിവിടങ്ങൾ സന്ദർശിച്ചു പുതുപ്പള്ളിയിൽ നിന്നെത്തിയ പ്രവർത്തകർക്കൊപ്പം സത്യപ്രതിജ്ഞയ്ക്കു ശേഷം ഫോട്ടോ എടുത്തു യൂഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് കമ്മിറ്റി ചെയർമാൻ ടി.എ. ആന്റണി, ബോക്ക് പ്രസിഡന്റുമാർ തുടങ്ങിയ ഒട്ടേറെപ്പേർ പുതുപ്പള്ളിയിൽ നിന്നെത്തിയിരുന്നു. വൈകിട്ട് കെ കരുണാകരൻ, അയ്യങ്കാളി മഹാത്മാ ഗാന്ധി എന്നിവരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി ഡിസിസി ഓഫിസിലെ സ്വീകരണത്തിനു ശേഷം പാളയം രക്തസാക്ഷി മണ്ഡപവും സന്ദർശിച്ചു.

“വികസനം ഉറപ്പാക്കാനും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും എന്നെ സഹായിക്കുന്ന പക ശക്തിയാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിൽ എന്റെ കൂടെ അദ്ദേഹം ഉണ്ടായിരുന്നു – ചാണ്ടി ഉമ്മന് പറഞ്ഞു.

NO COMMENTS

LEAVE A REPLY