തിരുവനന്തപുരം : കെ.എസ്.ഇ.ബി ഉത്പാദന (ജനറേഷൻ) വിഭാഗത്തിൽ 2018-19 മുതൽ 2021-22 വരെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവധ പദ്ധതികൾ അംഗീകരിക്കുന്നതിനുള്ള വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഏപ്രിൽ 19 നും മെയ് 10 നും നടക്കും. ഏപ്രിൽ 19 ന് രാവിലെ 11ന് കോഴിക്കോട് ന്യൂനളന്ദ ഹോട്ടലിലും മെയ് 10 ന് രാവിലെ 11 ന് എറണാകുളം കളമശ്ശേരി പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലുമാണ് തെളിവെടുപ്പ്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ യഥാക്രമം ഏപ്രിൽ 16 നും മെയ് ഏഴിനും ഉച്ചയ്ക്ക് 12 ന് മുൻപ് തപാൽ മുഖേനയോ ഇ-മെയിലിലൂടെയോ (kserc@erckerala.org) പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൊതുതെളിവെടുപ്പ് നടത്തുക. പൊതുജനങ്ങൾക്ക് തപാൽ മുഖേനയോ ഇ-മെയിലിലൂടെയോ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
തപാൽ മുഖേനെ അഭിപ്രായം അയയ്ക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ മെയ് 10 മുൻപ് കിട്ടത്തക്കവിധം അയയ്ക്കണം.