കൊല്ലം : അഞ്ചാലുംമൂട് ബൈപാസിൽ ഇന്നലെ 2.40ന് ആയിരുന്നു സംഭവം. ടോൾ കൊടുക്കാതെ കടന്നു പോകാൻ ശ്രമിച്ച കാർ തടയുന്നതിനിടെ ജീവനക്കാരനെ കാറിൽ ചേർത്ത് പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. കൊല്ലം ബൈപാസിൽ കുറ്റിപ്പുഴ ടോൾ പ്ലാസയിലെ കരാർ ജീവനക്കാരനായ കുരീപ്പുഴ പ്ലാവറക്കാവ് തേരിൽ തെക്കതിൽ അരുണിന് (23) ആണ് പരുക്കേറ്റത് . കാവനാട് ഭാഗത്തു നിന്നു മേവറം ഭാഗത്തേക്ക് പോയ കാർ ടോൾ പ്ലാസയിലെ എമർജൻസി ഗേറ്റ് വഴി ട്രോൾ കൊടുക്കാതെ കടന്നു പോകാൻ ശ്രമിച്ച് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുൺ തടഞ്ഞു.
രണ്ടു യുവാക്കളാണ് കാറിലുണ്ടായിരുന്നത് . കാർ നിർത്തിയപ്പോൾ ടോൾ അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന യുവാക്കൾ അരുണിനെ മർദിക്കുകയാണ് ചെയ്തത് മർദനം തടയാൻ ശ്രമിക്കുന്നതിനിടെ അരുണിന്റെ കഴുത്തിനു ചുറ്റിപ്പിടിച്ച് കാർ മുന്നോട്ട് അമിത വേഗത്തിൽ ഓടിച്ച് കടന്നുകളഞ്ഞു.ആക്രമണം നടത്തിയ യുവാക്കൾ കാർ ഗുരുതരമായി പരുക്കേറ്റ ജീവന ക്കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് റോഡിൽ കിടന്ന അരുണിനെ മറ്റു ജീവനക്കാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാരിപ്പള്ളി സ്വദേശിനിയുടെ പേരിലുള്ള വാഹനത്തിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. ടോൾ പ്ലാസയിൽ നിന്നു സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട യുവാക്കളെയും വാഹനവും കണ്ടെ ത്താനുള്ള അന്വേഷണം ആരംഭിച്ചതായി അഞ്ചാലുംമൂട് പോലീസ് പറഞ്ഞു.