തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ കാസര്‍ഗോഡ് ജില്ല മാത്രമാണ് സന്പൂര്ണായി അടച്ചിടുകയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്രം നിര്‍ദേശിച്ച മറ്റ് ആറു ജില്ലകളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തിനു ശേഷമേ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ല സന്പൂര്‍ണമായി അടച്ചിടുകയാണ്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് ഞായറാഴ്ച ഉച്ചയ്ക്കു തന്നെ മുഖ്യമന്ത്രി നിര്‍ദേശം കൈമാറി. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. ജില്ലയില്‍ പൊതു ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ഫ്യൂ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആളുകള്‍ വീടുകളില്‍ തുടരുകയെന്നുള്ളതാണ്. സാധനങ്ങള്‍ വാങ്ങാനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കൊച്ചി മെട്രോ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ഈ മാസം 31 വരെ പൂര്‍ണമായും അടച്ചു. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ രാത്രി ഒന്‍പതു മണിക്കുശേഷവും ആളുകള്‍ സ്വയമേ ഏറ്റെടുത്ത് വീടുകളില്‍ തുടരാന്‍ സന്നദ്ധരാകണം. കര്‍ഫ്യു അവസാനിച്ചത് ആഘോഷമാക്കാന്‍ നിരത്തുകളില്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
പലചരക്ക്, പച്ചക്കറി, പാല്, പഴം, വെള്ളം, മെഡിക്കല്‍ തുടങ്ങിയ അവിശ്യ സര്‍വീസുകള്‍ക്കൊന്നും ബുദ്ധിമുട്ടുണ്ടാകില്ല. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കില്ല. എന്നാല്‍ മറ്റു ജില്ലകളിലെ ആളുകള്‍ക്ക് അടുത്ത ജില്ലകളിലേക്ക് സഞ്ചരിക്കുന്നതിന് തടസമില്ല. ദീര്‍ഘദൂര യാത്രകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.