എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തും

18

കാസറഗോഡ് : വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയാണ് വാടകകെട്ടിടത്തില്‍ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസുകള്‍ മാറുന്നത്. ബദിയഡുക്ക, മട്ടന്നൂര്‍, തങ്കമണി എന്നിവടങ്ങളിലെ റെയിഞ്ച് ഓഫീസിനും ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസിനുമാണ് പുതിയ കെട്ടിടമാവുന്നത്. എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

എക്സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ സംസ്ഥാന സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ടീം പ്രവര്‍ത്തിക്കുന്നു. ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ എക്സൈസ് ക്രൈംബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വയര്‍ലെസ് സംവിധാനം നല്ലരീതില്‍ നടപ്പാക്കാനായിട്ടുണ്ട്. ചെക്ക്് പോസ്റ്റുകള്‍ ആധുനികവല്‍ക്കരിച്ച് ശക്തമായ പരിശോധനയ്ക്കുള്ള സംവിധാമൊരുക്കിയിട്ടുണ്ട്. നേരത്തേ പുരുഷന്‍മാര്‍ മാത്രമുള്ള സംവിധാനമായിരുന്നു.

138 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മാരുള്‍പ്പെടെ 384 പുതിയ തതസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. വനിതാ പട്രോളിങ് സ്വ്കാഡ് രൂപീകരിച്ചു. പട്ടിക വര്‍ക്കാരായ 25 യുവതി യുവാക്കള്‍ക്ക് അധിക തസ്തകി സൃഷ്ടിച്ച് നിയമനം നടത്തി. 15 എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍, 189 സിവില്‍ ഓഫീസര്‍മാര്‍, 3 വനിത സിവില്‍ ഓഫീസര്‍മാര്‍ ഇവര്‍ക്കെല്ലാം ഓണ്‍ലൈന്‍ പരിശീലനത്തിന് ജൂലൈ അവസാനം തുടക്കം കുറിച്ചു. എക്സൈസിലെ എല്ലാ ഒഴിവുകളും പിഎസ്സിക്കു റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

വനിതാ പ്രാതിനിധ്യം ഉയര്‍ത്താനുള്ള നടപടി സ്വീകരിച്ച് വരുന്നു. ഡി അഡിക്ഷന്‍ സെന്ററില്‍ ഏറ്റവും നല്ല പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നത്. ഫലപ്രദമായ ചികിത്സയാണ് അവിടെ നല്‍കുന്നത്. താലൂക്ക് തലത്തില്‍ ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കോഴിക്കോട് കിനാലൂരില്‍ കേന്ദ്ര സഹായത്തോടെ ആധുനിക ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മയക്ക് മരുന്ന് സൃഷ്ടിക്കുന്ന വിപത്തിനെ കുറിച്ച് വ്യാപകമായ അവബോധം ഉയര്‍ത്താന്‍ കഴിയണം.

ലഹരിയിലൂടെ നാടിനെ അപകടത്തിലാക്കുന്നവരെ നേരിടാനും ലഹരി വിരുദ്ധകേരളം കെട്ടിപ്പടുക്കാനും സാമൂഹിക ഇടപെടല്‍ ഒഴിച്ചു കൂടാത്തതാണെന്നും വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന്റെ പിന്തുണയുണ്ടാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS