നിലയ്ക്കാത്ത രുചിക്കൂട്ട് – അര നൂറ്റാണ്ടിനടുത്ത പാരമ്പര്യം – റഹ്‍മാനിയ കേത്തൽ ചിക്കൻറെ ഉടമ മാഹീൻ സാഹിബിന്റെ അനുഭവകുറിപ്പുകൾ.

538

ഇടർച്ചയില്ലാത്ത കാൽവെയ്‌പ്പുകളിലൂടെ – തളർച്ചയില്ലാത്ത മുന്നേറ്റങ്ങളിലൂടെ – മുഹമ്മദ് അബ്ദുൽ ഖാദർ തുടങ്ങിയ – റഹ്‍മാനിയ കേത്തൽ ചിക്കന് അര നൂറ്റാണ്ടിനടുത്ത പാരമ്പര്യം – നിലയ്ക്കാത്ത രുചിക്കൂട്ട് തലമുറകളിലൂടെ .

ഇടർച്ചയില്ലാത്ത കാൽവെയ്‌പ്പുകൾക്കും തളർച്ചയില്ലാത്ത മുന്നേറ്റങ്ങൾക്കും മുൻഗാമികളിൽ നിന്നുള്ള ഊർജ്ജം അനിവാര്യമാണ് . ഇവിടെ കഠിനാദ്ധ്വാനത്തിൻറെ വഴിയിലൂടെ കടന്നുപോയ മുഹമ്മദ് അബ്ദുൽ ഖാദർ തുടങ്ങിയ – റഹ്‍മാനിയ കേത്തൽ ചിക്കൻ – എന്ന സ്ഥാപനം 70 വർഷം പിന്നിടുമ്പോൾ ‘ രുചിക്കൂട്ട് ‘ ഒരു അണുമണി തൂക്കം പോലും വ്യത്യാസമില്ലാതെ തന്നെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.നല്ല ഭക്ഷണം കഴിക്കുക – എന്നത് ഓരോ സ്ത്രീയുടെയും പുരുഷന്റെയും പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ജന്മസിദ്ധമായ അവകാശമാണ്.1949 ൽ വളരെ ചെറിയ രീതിയിൽ ഹോട്ടൽ നടത്തി പോന്നയാളായിരുന്നു എന്റെ വാപ്പ മുഹമ്മദ് അബ്ദുൽ ഖാദർ.രാവിലെ ദോശ മറ്റു പലഹാരങ്ങളും – ഉച്ചക്ക് ഊണ് – തുടങ്ങിയവ ഉൾപ്പെട്ട ഒരു സാധാരണ ഹോട്ടലായിരുന്നു. തുടർന്ന് വളരെയധികം കഠിനാധ്വാനം വേണ്ട അവസ്ഥ യിലായിരുന്നു വാപ്പാക്ക് അന്ന് . ഒഴിവു സമയങ്ങളിൽ ഞാൻ വാപ്പയെ സഹായിക്കുമായിരുന്നു . ഹോട്ടൽ നടത്തിയാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. 1973 ൽ നാട്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒരുപാട് കാലം കട തുറക്കാതെയായി . സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായി. മാസങ്ങളോളം കട അടച്ചിടേണ്ടി വന്നു . ജോലിക്കാരെല്ലാം വേറെ വേറെ മാർഗങ്ങളിലേക്ക് തിരിഞ്ഞു .

കേത്തൽ ചിക്കൻ എന്ന ആശയം രൂപപ്പെട്ടത് .

1976 ൽ ഏകദേശം 500 ഗ്രാമിനും 600 ഗ്രാമിനും ഇടയിൽ തൂക്കമുള്ള ചെറിയ കോഴികളെ തമിഴ്നാട്ടിൽ പോയി തെരഞ്ഞു പിടിച്ചു ഇവിടേക്ക് കൊണ്ട് വന്ന് സാധാരണ മുളക് വരുത്തരച്ചു പാകം ചെയ്ത കേത്തൽ ചിക്കനും പത്തിരിയും വാഴയിലയിൽ ആളുകൾക്ക് കൊടുത്തു ചെറിയ രീതിയിൽ കച്ചവടം നടത്തിപോന്നിരുന്നു. ഒരു മായവുമില്ലാത്ത ഭക്ഷണം – വളരെ രുചികരമായ ഭക്ഷണം – ഈ രീതിയിൽ അന്ന് നഗരത്തിൽ എവിടെയും കിട്ടാനില്ലാത്ത – വ്യത്യസ്തമായ ഭക്ഷണം. കേത്തൽ ചിക്കൻ കഴിച്ചു തൃപ്തികരമായവർ വീണ്ടും വീണ്ടും വരുന്നു .തിരക്ക് കൂടി. കേത്തൽ എന്നത് – ഭക്ഷണം കഴിക്കാൻ വരുന്നവർ വിളിച്ചിരുന്ന പേരാണ്. അങ്ങനെ കടക്ക് വാപ്പ പേരും ഇട്ടു – റഹ്മാനിയ കേത്തൽ ചിക്കൻ. ഇപ്പോൾ ഈ കട ഇരിക്കുന്ന സ്ഥലം അന്ന് ഞങ്ങൾ താമസിച്ചിരുന്ന വീടായിരുന്നു. ഇവിടെയായിരുന്നു ഞാൻ ജനിച്ചതും . മോഹൻലാൽ പ്രിയദർശൻ മണിയൻ പിള്ള രാജു തുടങ്ങിയ താരങ്ങൾ അന്ന് മുതൽക്കേ ഭക്ഷണം കഴിക്കാൻ വരുമായിരുന്നു.

മണിയൻ പിള്ള രാജു വന്നത് കടയ്ക്ക് കൂടുതൽ പേര് നേടി – അദ്ദേഹത്തിന്റെ റഹ്‌മാനിയ കേത്തലുമായുള്ള അനുഭവങ്ങൾ . എന്റെ അച്ഛൻ വലിയ ഭക്ഷണപ്രിയൻ ആയിരുന്നു. സിറ്റിയിൽ നല്ല ഭക്ഷണമുള്ള ഹോട്ടൽ എവിടെയുണ്ടെങ്കിലും അവിടെ എന്നെയും കൊണ്ടുപോവുക പതിവാണ് . ഞാൻ എനിക്ക് 10 വയസ്സ് മാത്രമാണ് പ്രായം . ഒരു ദിവസം അച്ഛൻ റഹ്മാനിയ കേത്തലിൽ കൊണ്ടു പോയി ഭക്ഷണം വാങ്ങി തന്നു. അന്ന് മുതൽ രുചികരമായ ഇവിടുത്തെ ഭക്ഷണം എനിക്ക് ഒരു ആവേശമായിരുന്നു . ഇന്നത്തെ പോലെ ഭക്ഷണത്തിന് വളരെ വലിയ വില ഒന്നുമില്ലായിരുന്നു . മോഹൻലാൽ-പ്രിയദർശൻ ജി സുരേഷ് കുമാർ സനൽകുമാർ തുടങ്ങിയവരെല്ലാം ചെറുപ്പം മുതലേ എന്നെപ്പോലെ കേത്തലിൽ പോയി ഭക്ഷണം കഴിക്കുന്നവരായിരുന്നു.

ഞാനാഗ്രഹിക്കുന്ന എല്ലാ സമയത്തും കേത്തലിൽ അച്ഛനോടൊപ്പം എനിക്ക് പോകാൻ കഴിയില്ലായിരുന്നു. ഭക്ഷണത്തോടുള്ള കൊതി – മൂത്ത് അക്കാലത്ത് ഞാനൊരു കടും കൈ ചെയ്തിരുന്നു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത സംഭവം . ഒരു ദിവസം രാത്രിയിൽ വീടിന്റെ മുറ്റത്തുള്ള പിച്ചള ടാപ്പ് ഊരിയെടുത്തു ആരും അറിയാതെ കുഴിച്ചിട്ടു. രാവിലെ അച്ഛൻ ഉണർന്നുനോക്കുമ്പോൾ മുറ്റം നിറയെ വെള്ളം. ആരാണ് ഈ ടാപ്പ് കൊണ്ടു പോയത് ഇതായിരുന്നു വീട്ടിലെ ചർച്ച.

വീട്ടിലെ ടാപ്പ് പ്രശ്നം അച്ഛൻ ഗൗരവപൂർവം ചർച്ച ചെയ്തു. ഇനി കള്ളൻ വന്നാലും മോഷ്ടിക്കാതിരിക്കാൻ അദ്ദേഹം പ്ലാസ്റ്റിക് ടാപ്പ് വാങ്ങി സ്ഥാപിച്ചു.നഗരത്തിൽ കള്ളന്മാർ കൂടിവരികയാണെന്നും നമ്മുടെ ടാപ്പ് ആരോ മോഷ്ടിച്ചതാണെന്നും അച്ഛൻ പറഞ്ഞു. ഞാനൊന്നും അറിയാത്തതു പോലെ നിന്നു. അങ്ങനെ ആരും ഇല്ലാതിരുന്ന സമയം നോക്കി കുഴിച്ചിട്ടിരുന്ന ടാപ്പ് മാന്തി എടുത്ത് ചാലയിൽ കൊണ്ടുപോയി വിറ്റു. കിട്ടിയ കാശുമായി കേത്തലിൽ ഓടി .മൂക്കറ്റം കഴിച്ചു . ഇന്നലെ നടന്നതുപോലെ ഓർക്കുന്നു. അച്ഛൻ മരിക്കുന്നതുവരെയും മോഷ്ടിച്ചത് ഞാൻ ആണെന്ന് അറിഞ്ഞിരുന്നില്ല.

പിന്നീടൊരിക്കൽ ഞാൻ ആറാം ക്ലാസിൽ പഠിച്ചിരുന്ന കാലം . മധ്യവേനലവധിക്ക് സ്കൂൾ അടച്ച് ഉടൻ പാഠപുസ്തകങ്ങളും നോട്ട്ബുക്കും ഞാൻ ആക്രി കടയിൽ കൊണ്ടുപോയി വിറ്റ് ആ കാശും കൊണ്ട് നേരെ പോയത് കേത്തലിൽ ആയിരുന്നു . വീട്ടിലെത്തി എന്റെ കഷ്ടകാലത്തിന് ആറാം ക്ലാസ്സിൽ ഞാൻ തോറ്റു. അന്ന് അച്ഛൻ എന്നെ പൊതിരെ തല്ലി പരീക്ഷയിൽ തോറ്റതിന് മാത്രമല്ല പഴയ പുസ്തകങ്ങൾ വിറ്റതിനും കൂടിയായിരുന്നു .

ഒരിക്കൽ മമ്മൂട്ടിക്ക് കേത്തൽ ചിക്കൻ വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ പാഴ്സൽ കൊടുത്തയച്ചിട്ടുണ്ട്. ഭക്ഷണം ഇഷ്ടപ്പെട്ടപ്പോൾ അദ്ദേഹം ഒരിക്കൽ കൂടി കേത്തൽ ചിക്കൻ വാങ്ങിയിരുന്നു . രതീഷ് ജഗദീഷ് തുടങ്ങിയവർ താരങ്ങളായ ശേഷം ഞാൻ ചാലയിൽ കൊണ്ടുപോയി ചിക്കൻ വാങ്ങി കൊടുത്തിട്ടുണ്ട്. പിന്നെ പല സുഹൃത്തുളെയും താരങ്ങളെയും ഞാൻ കേത്തലിൽ നിന്ന് ഭക്ഷണം കഴിക്കാൻ പറയുമായിരുന്നു . ഭക്ഷണത്തിന് രുചി നാവിൽ നിന്നു പോകുന്നില്ല. അതാണ് യാഥാർഥ്യം . ഇന്നും ഈ ഹോട്ടലിന് വലിയ വ്യത്യാസമൊന്നുമില്ല.

1980 ൽ കേത്തൽ ചിക്കന്റെ ചുമതല വാപ്പയ്ക്കൊപ്പം ഏറ്റെടുത്ത് നടത്താൻ തുടങ്ങി.1980 കളിൽ തന്റെ കച്ചവടത്തിൽ സഹായിക്കാൻ വാപ്പ നിർദ്ദേശിച്ചതിന്റെ അടിസ്ഥനത്തിൽ ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. 1993 ൽ വാപ്പ മരണപ്പെട്ടു. അങ്ങനെ 13 വർഷക്കാലം പിതാവിനോടൊപ്പം നിന്നുള്ള പ്രവൃത്തി പരിചയവും അനുഭവവും ഒരു വലിയ മുതൽ കൂട്ടായി.

വാപ്പ എങ്ങനെയാണോ ചേരുവകളും ഭക്ഷണ രീതികളും കേത്തൽ ചിക്കനിൽ ചെയ്തിരുന്നത് അങ്ങനെ തന്നെയാണ്ഇപ്പോഴും ചെയ്യുന്നത് ഒന്നും വ്യത്യാസപ്പെടുത്തിയിട്ടില്ല.ചപ്പാത്തിയും കേത്തൽ ചിക്കനും – ഉച്ചക്ക് നെയ്ച്ചോറും കേത്തലും ഇത് തന്നെയാണ് ഇപ്പോഴും തുടരുന്നത്. നാളിതുവരെയായിട്ടും ഒരു ചേരുവകളും പുതിയതായി മാറ്റുകയോ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കടയിൽ ആളൊഴിഞ്ഞ സമയങ്ങൾ കാണാറില്ല പലരും തേടിപ്പിടിച്ച് എത്തുന്നുണ്ട്. വാപ്പ തുടങ്ങി വച്ച ഈ സംരംഭത്തിൽ ഞാൻ പൂർണ തൃപ്തനാണ്. അതിൽ അഭിമാനം കൊള്ളുന്നു. നഷ്ടങ്ങൾ

പക്ഷിപ്പനി വന്ന സമയത്തും – നോട്ട് നിരോധനം വന്ന സമയത്തും വളരെയധികം നഷ്ടം വന്നിരുന്നു. ജി എസ് ടി ഉപഭോക്താക്കൾക്ക് നൽകുന്നില്ല – പലരും ജിഎസ്ടി ഉണ്ട് എന്ന് കരുതി എത്താറില്ല – അതിൻറെ പ്രതിഫലനം ഇപ്പോഴും മാറിയിട്ടില്ല.

രുചിക്കൂട്ട് തികച്ചും പ്രകൃതിദത്തം . പ്രകൃതിദത്തമായ ചേരുവകൾ കൊണ്ടു വന്ന് കൂട്ടുതയ്യാറാക്കുന്നത് വാപ്പ തന്നെയാണ് . ഇവിടുത്തെ ഈ രുചിക്കൂട്ട് ഇന്നും മലയാളികളുടെ നാവിലുണ്ടാകുമെന്നത് റഹ്‍മാനിയ ഹോട്ടൽ ഉടമ മാഹീൻ സാഹിബ് തന്റെ അനുഭവം നെറ്റ് മലയാളം ന്യൂസിനോട് പറയുന്നു.

ഭക്ഷണ സങ്കൽപ്പങ്ങൾക്ക് പുതുമയാർന്ന ഭക്ഷണങ്ങളുടെ മഹത്തായ കലവറയുമായ രീതിയിൽ തിരുവനന്തപുരം ചാല മാർക്കറ്റിന് സമീപം റഹ്മാനിയ കേത്തൽ പ്രവർത്തനമാരംഭിച്ചിട്ടു ഇന്നേക്ക് 70 വർഷത്തിലേറെയാകുന്നു. റഹ്മാനിയ എന്ന പേരിലാണ് ഹോട്ടലുകൾ ആരംഭിച്ചിരിക്കുന്നത് പ്രധാനമായും കേത്തൽ എന്ന പേരാണ് നൽകിയിരിക്കുന്നത്.തിരുവനന്തപുരം – കൊല്ലം – കോഴിക്കോട് – എറണാകുളം – തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും കേത്തൽ ചിക്കന്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.

പിതാവിൻറെ പേരും പെരുമയും നില നിൽക്കുന്നത് മക്കളിലൂടെയാണ്. മക്കൾ ദുഴിച്ചവരും ദുർമാർഗ്ഗികളുമാകു മ്പോൾ സമൂഹം പഴിക്കുന്നത് പലപ്പോഴും ആ മക്കൾക്ക് ജന്മം നൽകിയ മാതാപിതാക്കളെയായിരിക്കും.
തിരുവനന്തപുരം എം ജി കോളേജിൽ ബികോം പഠനത്തിന് ശേഷം പല തരത്തിലുള്ള ബിസിനസ്സുകൾ ചെയ്തു. ഒന്നിലും എനിക്ക് വിജയം കണ്ടെത്താനായില്ല.തക്ക സമയത്തുള്ള തന്റെ പിതാവിന്റെ മുന്നറിപ്പ് – തന്നോടുള്ള വാത്സല്യം – അങ്ങനെ തന്റെ വാപ്പ എന്നോടൊപ്പം കൂടിക്കൊള്ളുക എന്ന് പറഞ്ഞപ്പോൾ എല്ലാം വിട്ടെറിഞ്ഞു വാപ്പയോടൊപ്പം ചേർന്നത് ജീവിതത്തിലെ തന്നെ സർവ്വേശ്വരൻ കാണിച്ച വലിയൊരു വഴിത്തിരിവായി ഞാൻ കാണുന്നു.കാലത്തോടും ലോകത്തോടുമൊപ്പമെത്താൻ പുതിയ തലമുറയ്ക്ക് ഇന്നെളുപ്പമാണ്.സൗകര്യങ്ങൾ എമ്പാടുമുണ്ട് . എല്ലാം നിക്ഷ്പ്രയാസമാണ് . മുൻഗാമികൾക്ക് എല്ലാം പ്രയാസകരമായിരുന്നു .അധ്വാനങ്ങൾ ഏറെയായിരുന്നു. ജീവിക്കാൻ തന്നെ ഒത്തിരി പ്രയാസങ്ങൾ ആയിരുന്നു അന്നുള്ളവർക്ക്. തന്റെ പിതാവിൻറെ വിയർപ്പും അദ്ധ്വാനവുമാണ് നമ്മുടെ വിജയത്തിന് പിന്നിൽ. നമ്മുടെ കുതിപ്പിന് പിന്നിൽ അവരുടെ കിതപ്പുകളുണ്ട്. നമ്മുടെ സുഖങ്ങൾക്ക് പിന്നിൽ അവരുടെ തീരാത്ത ദുഃഖങ്ങളുണ്ട് – നിലയ്ക്കാത്ത ബാഷ്‌പങ്ങളുണ്ട്.

NO COMMENTS