കൊച്ചി: പ്രാർത്ഥനയ്ക്കായി എല്ലാവരും കണ്ണടച്ചുനിൽക്കുകയായിരുന്നു.പെട്ടെന്നാണ് സ്‌റ്റേജിന്റെ മധ്യഭാഗത്ത് പൊട്ടിത്തെറി യുണ്ടായത്. തോട്ടുപിന്നാലെ ഇടത് ഭാഗത്ത് നിന്നും വലതുഭാഗത്ത് നിന്നും സ്ഫോടനമുണ്ടായി
മൂന്ന് ദിവസത്തെ യഹോവ സാക്ഷികളുടെ കൺവെൻഷൻസമാപിക്കാനിരിക്കെ യായിരുന്നു പൊട്ടിത്തെറി. രാവിലെ 9.30 ഓടെ എല്ലാവരും പ്രാർഥനയ്ക്കായി ഹാളിലെത്തിയിരുന്നു. കണ്ണടച്ച് നിൽക്കെ ഹാളിന്റെ നടുവിൽ ഉഗ്ര ശബ്ദത്തോടെ യാണ് ആദ്യ സ്ഫോടനം നടന്നത്. പിന്നാലെ രണ്ട് സ്ഫോടനങ്ങളും. ഇതോടെഹാളിലുണ്ടായിരുന്നവർ പരിഭ്രാന്തരായി ചിതറിയോടി. 2300 ലേറെ പേർ സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. സാമ്രാ കൺവെൻഷനിൽ വെച്ചായിരുന്നു പരിപാടിസംഘടിപ്പിച്ചിരുന്നത്.
പൊട്ടിത്തെറിച്ച് മുകളിലോട്ട് പോയി താഴേക്ക് വരുന്നതാണ് ആദ്യം കണ്ടത്. ശബ്ദം കേട്ടപ്പോൾ തന്നെ എല്ലാവരും ചിതറി ഓടി. ഒരു സ്ത്രീയുടെ ചൂരിദാറിൽ തീപിടിച്ചു. ചിതറി ഓടുന്നതിനിടയിൽ ദേഹത്ത് തീപിടിച്ചു. തിരക്കിനിടയിൽ പലരും പെട്ടു. പരിക്കേറ്റവർ ക്കെല്ലാം സാരമായി പൊള്ളലേറ്റിട്ടുമുണ്ട്.