മകൾ നോക്കി നിൽക്കെ സ്കൂൾ ബസിനടിയിൽപെട്ട് പിതാവ് മരണപ്പെട്ടു

52

തൊടുപുഴ : മുന്നോട്ടെടുത്ത സ്കൂൾ ബസിന്റെ അടിയിൽപെട്ട് മലയിഞ്ചി ആൾക്കല്ല് പടിഞ്ഞാറയിൽ ജിജോ (40) ആണ് ഇന്നലെ രാവിലെ ഉടമ്പന്നൂർ സെന്റ് ജോർജ് ഹൈസ്കൂളിലെ ബസിന്റെ അടിയിൽ പെട്ടു മരിച്ചത്. ബസിലുണ്ടായിരുന്ന ജിജോയുടെ ഇളയ മകൾ 6-ാം ക്ലാസ് വിദ്യാർഥിനി എലിസബത്ത് നോക്കിനിൽക്കവെയാണ് ബസ് ജീവനക്കാരനായ ജിജോ അപകടത്തിൽപ്പെട്ടത്. മകൾ റോഡിൽ ഇറങ്ങി പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ മറ്റു വാഹനങ്ങൾക്കു കൈനീട്ടി. അതു വഴി വന്ന ചീനിക്കുഴി പള്ളി വികാരി ഫാ സെബാ സ്റ്റ്യൻ പന്നാരക്കുന്നേലിന്റെ കാറിൽ ജിജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാ യില്ല.

ഏഴാനിക്കൂട്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്.ഇവിടെ നിർത്തിയശേഷം മുന്നോട്ടെടുത്ത ബസിലേക്കു കയറാൻ ശ്രമിക്കുന്നതി നിടെ പുല്ലിൽ ചവിട്ടി കാലുതെന്ന് ജിജോ ബസിനടിയി ലേക്കു. വീഴുകയായിരുന്നു. പിൻചക്രം കയറിയിറങ്ങി യാണു മരണം.

ജിജോ കയറുന്നതിനു മുൻപ് ബസ്സിലുള്ള വിദ്യാർഥികൾ ബെല്ലടിച്ചതുകൊണ്ടാണ് ഡ്രൈവർ ബസ് എടുത്തതെന്നു പറയുന്നുണ്ടെങ്കിലും സ്കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചു. മറ്റൊരു വാഹനം വന്നപ്പോൾ ബസ് റോഡിന്റെ അരികിലേക്കു മാറ്റാൻ വേണ്ടി എടുക്കുന്നതിനിടെയാണ് അപകടം. ഭാര്യ റാണി. മറ്റൊരു മകൾ എയ്ഞ്ചൽ മരിയ

NO COMMENTS