മോസ്കോ: റഷ്യയിലെ കെര്‍ഷ് കടലിടുക്കില്‍ രണ്ട് കപ്പുലുകള്‍ക്ക് തീപിടിച്ച് 11 പേര് മരിച്ചു. ഇന്ത്യ, തുര്‍ക്കി, ലിബിയ എന്നിവിടങ്ങളിലുള്ളവരാണ് കപ്പലിലെ ജീവനക്കാര്‍. ക്രിമിയയെ റഷ്യയില്‍നിന്നും വേര്‍തിരിക്കുന്ന കടലിടുക്കിലാണ് സംഭവം. റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. ടാന്‍സാനിയയുടെ പതാക വഹിക്കുന്ന കപ്പലുകളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. ഒന്നില്‍ ദ്രവരൂപത്തിലുള്ള പ്രകൃതി വാതകവും (LNG) മറ്റൊന്ന് ടാങ്കറുമായിരുന്നു. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ഇന്ധനം മാറ്റുമ്ബോഴാണ് തീപിടിത്തം ഉണ്ടായത്.
ഒരു കപ്പിലില്‍ 17 ജീവനക്കാരാണുള്ളത്. ഇതില്‍ എട്ട് ഇന്ത്യക്കാരും ഒമ്ബത് തുര്‍ക്കിക്കാരുമാണ്. മാസ്ട്രോ എന്ന കപ്പലിലെ 15 ജീവനക്കാരില്‍ ഏഴു പേര് വീതം ഇന്ത്യക്കാരും തുര്‍ക്കിക്കാരുമാണ്. ഒരാള്‍ ലിബിയയില്‍നിന്നുള്ള ആളാണ്.തീപിടിത്തത്തില്‍ 11 പേര് മരിച്ചെന്ന് റഷ്യന്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ എത്രപേര്‍ ഇന്ത്യക്കാരാണെന്ന് അറിവില്ല. ആദ്യം ഒരു കപ്പലിലാണ് തീപിടിച്ചത്. അടുത്ത കപ്പലിലേക്കും തീ പടരുകയായിരുന്നു. തീപിടിത്തമുണ്ടായതിനു പിന്നാലെ ചില ജീവനക്കാര്‍ രക്ഷപെടാന്‍ കടലിലേക്ക് ചാടി. ഇതില്‍ 12 പേരെ രക്ഷാപ്രവര്‍ത്തകര്‍ കടലില്‍നിന്നും രക്ഷിച്ചു. ഒമ്ബതു പേരെ ഇപ്പോഴും കാണാനില്ല. ഇവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.