തോറ്റംപാട്ടിലെ പാണ്ഡ്യരാജാവിന്റെ വധം പാടി കഴിഞ്ഞതിനു പിന്നാലെ പണ്ടാര അടുപ്പിലേക്ക് തീ പകർന്നു.

583

തിരുവനന്തപുരം :തോറ്റംപാട്ടിലെ പാണ്ഡ്യരാജാവിന്റെ വധം പാടി കഴിഞ്ഞതിനു പിന്നാലെയാണ് പണ്ടാര അടുപ്പിലേക്ക് തീ പകർന്നത്. തിരുവനന്തപുരം മുതൽ കാസർകോട്‌ വരെ എല്ലാ ജില്ലകളിൽനിന്നും ലക്ഷകണക്കിന് ഭക്തജനങ്ങളാണ് പൊങ്കാല ഇടുന്നത്. രാവിലെ മുതൽ വലിയ ജനസാഗരമാണ് ആറ്റുകാലിൽ കാണാൻ കഴിഞ്ഞത്.ദേവസം ബോർഡ് വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ നേരത്തെ തന്നെ എത്തിയിരുന്നു രാവിലെ മുതൽ താലപ്പൊലി ചടങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. പത്തുവയസ്സിനു താഴെയുള്ള ബാലികമാർക്കുള്ള നേർച്ചയാണ് താലപ്പൊലി. പുതുവസ്ത്രങ്ങൾ അണിഞ്ഞ് താലപ്പൊലിയേന്തി വരുന്ന ബാലികമാർ ദേവിയുടെ തിരുസന്നിധിയിൽ എത്തി താലം പൊലിക്കുന്നു. ഇന്ന് പൊങ്കാലയ്ക്ക് കഴിഞ്ഞ വർഷത്തേക്കാൾ സ്ത്രീ സാന്നിധ്യം ഉണ്ടാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് സൂചിപ്പിച്ചിരുന്നു. 2009 മാർച് 10ന് നടന്ന പൊങ്കാലയ്ക്ക് 25 ലക്ഷം സ്ത്രീകൾ പങ്കെടുത്തതായി ഗിന്നസ് വേൾഡ് റിക്കോർഡിലുണ്ട്.ഈ വർഷം റെക്കോർഡ് തിരുത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ക്ഷേത്ര ട്രസ്റ്റ്.

നെറ്റ് മലയാളം റിപ്പോർട്ടർ ഐശ്വര്യ അനിൽ

NO COMMENTS