പത്തനംതിട്ട ജില്ലയിലെ ആദ്യ ക്രിക്കറ്റ് അക്കാദമി കൊടുമണ്ണില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി.കുട്ടികളിലെ ക്രിക്കറ്റ് അഭിരുചി വളര്‍ത്തി രാജ്യാന്തരതല താര ങ്ങളെ വളര്‍ത്തിയെടുക്കുക യാണ് അക്കാദമിയുടെ ലക്ഷ്യമെ ന്ന് മാനേജിങ് ഡയറക്ടര്‍ പി. എസ് ശ്രീജിത് വാര്‍ത്തസമ്മേള നത്തില്‍ അറിയിച്ചു.
ഏഴു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം. ബി. സി. സി. ഐ ലെവല്‍ എ സര്‍ട്ടി ഫൈഡ് പരിശീലകൻ പ്രതീഷ് ഹരിദാസിന്റെ നേതൃത്വ ത്തിലാണ് പരിശീലനം.
രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങ ളാണ് ഇവിടെയുള്ളത്. നെറ്റ്‌സ് പരിശീ ലനത്തിനുള്ള സംവിധാനങ്ങള്‍, ബൗളിങ് മെഷീൻ, വിഡിയോ അനാലിസിസ്, ഇൻഡോര്‍, ഔട്ട്ഡോര്‍ നെറ്റ് പ്രാക്ടീസ് സൗകര്യങ്ങള്‍ ലഭ്യമാണ്.
വ്യാഴം മുതല്‍ ഞായര്‍ വരെ രണ്ടു ബാച്ചുകളിലാ യാണ് പരിശീലനം. ഞായറാഴ്ചകളില്‍ ഫിറ്റ്‌നസ്, ഫീല്‍ഡിങ്ങിനുള്ള പ്രത്യേക പരിശീലനം നല്‍കും.
അക്കാദമി ഉദ്ഘാടനം വെള്ളിയാഴ്ച രണ്ടിന് മുൻ ക്രിക്കറ്റ്താരം ടിനു യോഹന്നാനും ഇൻഡോര്‍ നെറ്റ്‌സ് കോംപ്ലക്‌സ് ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും നിര്‍വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിക്കും. ബൗളിങ് മെഷീൻ ക്രിക്കറ്റ്താരം അനീഷ് പി. രാജൻ, ഇൻഡോര്‍ നെറ്റ്‌സ് ടര്‍ഫ് ഒന്ന് കെ.സി.എ ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി സാജൻ കെ. വര്‍ഗീസ്, ടര്‍ഫ് രണ്ട് ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് ജോര്‍ജ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
ക്രിക്ക് ബഡ്‌സ് പെണ്‍കുട്ടികള്‍ക്കുള്ള ടീ ഷര്‍ട്ട് കേരള ക്രിക്കറ്റ് അക്കാദമി സീനിയര്‍ വിമന്‍സ് കോച്ച് സോണിയാമോള്‍ പ്രകാശനം ചെയ്യും. വാര്‍ത്തസ മ്മേളനത്തില്‍ അക്കാദമി ഡയറക്ടര്‍മാരായ ഉത്തമൻ നായര്‍, അജിമോൻ, അശോക് കുമാര്‍, രാഹുല്‍ എന്നിവരും പങ്കെടുത്തു.