ഉപ്പള:പൂനയിലുള്ള ഉപ്പള സ്വദേശികളുടെ ആദ്യ സംഘം ഇന്ന് ഉച്ചയോടെ ഉപ്പളയിലെത്തും. പിംപ്രി ചിഞ്ചവാദ്ൽ എന്ന സ്ഥലത്തു നിന്നും വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്കാണ് ഇവർ യാത്ര പുറപ്പെട്ടത്.
ബസിലും,ഇന്നോവയിലുമായിട്ടാണ് ഇവർ നാട്ടിലേക്ക് തിരിച്ചത് . ഇനി വരാനുള്ള എല്ലാവരുടെയും യാത്ര രേഖകൾ ശരിയാക്കിയതിന്ന് ശേഷമേ ഞാൻ നാട്ടിലേക്കുള്ളൂഎന്ന് ഉപ്പള നിവാസിയും, പൂന ഹൈകോടതി യിലെ വക്കീലുമായ കരീം പൂന പറഞ്ഞു. നാട്ടിലേക്ക് തിരിക്കുന്നതിന് ഒത്തിരി കടമ്പകൾ കടന്നാണ് പേപ്പറുകളും, മറ്റും ശരിയാക്കി മഹാരഷ്ട്ര സർക്കാരിൽ നിന്ന് ഇവർ അനുമതി നേടിയത്. ,
കേരളത്തിലെ ഒരു സംഘടനയുടെയും സഹായമില്ലാതെയാണ് പൂനെയിൽ നിന്നും ഇരുപതോളം ആളുകൾ നാട്ടിലേക്ക് പുറപ്പെട്ടത്. ഞങ്ങളുടെ വേദനകളും, ദുരിത ജീവിതവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും കേരളത്തിലെയൊരു രാഷ്ട്രീയ പാർട്ടികളോ മറ്റു സംഘടനകളോ ഞങ്ങളെ ബന്ധപ്പെട്ടില്ലെന്നും തങ്ങളെ സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ കൊടിയുമായി വരേണ്ടതില്ലെന്നും നാട്ടിലേക്ക് പുറപ്പെട്ട ഉപ്പള നിവാസികൾ പറയുന്നു