ക്ഷേമ പെന്‍ഷനുകളുടെ ആദ്യഘട്ട വിതരണം തുടങ്ങി.

101

തിരുവനന്തപുരം: ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകളാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയത്. ഈ ഘട്ടത്തില്‍ 1209 കോടി രൂപയാണ് വിതരണം ചെയ്യുക. ഇത് 52 ലക്ഷം പേര്‍ക്കാണ് ലഭിക്കുക.1204 കോടി രൂപയാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് ധനവകുപ്പ് അനുവദിച്ചത്.

സാമുഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് അനുവദിച്ച തുക ബാങ്ക് അക്കൗണ്ടുകളിലും തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ പെന്‍ഷന്‍കാരുടെ കൈകളില്‍ നേരിട്ടും എത്തിക്കും.16 ക്ഷേമനിധികളില്‍ അംഗങ്ങള്‍ക്കായി 149 കോടി രൂപയുടെ വിതരണവും ആരംഭിച്ചു. 5,46,791 പേര്‍ക്കാണ് ഇത് ലഭിക്കുക.

അക്കൗണ്ടുകള്‍ വഴിയും നേരിട്ടും കാലതാമസമില്ലാതെ പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് ബോര്‍ഡുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ അഞ്ചുമാസത്തെ പെന്‍ഷന്‍ അടുത്ത ആഴ്ച വിതരണം ചെയ്യും. 3060 കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്.

NO COMMENTS