ജില്ലയിലെ ആദ്യ സ്വയം സഹായ സംഘ കോഴിഫാം കിനാനൂര്‍ കരിന്തളത്ത്

94

കാസറകോട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ആദ്യത്തെ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള കോഴിഫാം (വര്‍ക്ക് ഷെഡ്) കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ഒരുങ്ങുന്നു. തറക്കല്ലിടല്‍ കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല നിര്‍വഹിച്ചു.

4.4 ലക്ഷം രൂപ ചിലവില്‍ 1000 കോഴിക്കള്‍ക്കായുള്ള ഫാമിന്റെ കെട്ടിട നിര്‍മ്മാണമാണ് തൊഴിലുറപ്പ് പദ്ധതിയിലെ ആസ്തിവികസനത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നത്. കേരള സര്‍ക്കാര്‍ സംരഭമായ കേരള ചിക്കന്‍ പദ്ധതിയുമായി സംയോജിപ്പിച്ചാണ് കോഴിഫാം പ്രവര്‍ത്തിക്കുക. കിനാനൂര്‍ കരിന്തളം പഞ്ചായത്തിിലെ പുതുക്കുന്ന് വാര്‍ഡിലെ മഹാത്മ സ്വയം സഹായ സംഘത്തിനായാണ് കോഴിഫാം നിര്‍മ്മിക്കുന്നത്.

വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.ഐ എലിസബത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ ആര്‍ വിന്‍സെന്റ്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വി.ഇ.ഒ ഇ എസ് ഷീജ, അസിസ്റ്റന്റ് സെക്രട്ടറി പി എ ഫെന്‍ അലക്സ് ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരും പങ്കെടുത്തു.

NO COMMENTS