സാഗരത്തിലെത്തുന്ന ഒഴുക്കിന് ഒരിക്കലും നിലയ്ക്കാനാവില്ല …

139

നല്ല വാക്ക്- നല്ല ചിന്ത : മറ്റുള്ളവരുടെ വാക്കുകളിലൂടെയാണ് പലപ്പോഴും നമ്മെ നാം തിരിച്ചറിയുന്നത് നമ്മുടെ മനസ്സിലെ നാം മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആകെത്തുകയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ കൊണ്ട് നല്ലത് പറയിക്കാൻ ആയി അഹോരാത്രം പണി ചെയ്യുന്നവരാണ് ശരാശരി മനുഷ്യർ. സ്വന്തം ജീവിതത്തെ യഥാവിധം ഗ്രഹിക്കാതെ മറ്റുള്ളവരുടെ വാക്കിനെ ആശ്രയിച്ചു ജീവിക്കുന്നവരാണിവർ. ഇവർ അതുകൊണ്ട് ആളുകൾ മോശമായി വല്ലതും പറഞ്ഞാൽ അവർ ആകെ തകരുകയും ചെയ്യുന്നു

എന്നാൽ ജീവിതഗതിയെ ആഴത്തിൽ നോക്കിക്കാണുന്ന ഒരുവന് ഒരിക്കലും മറ്റുള്ളവരുടെ വാക്കുകളെ ആശ്രയിച്ച് ജീവിക്കില്ല. ആളുകൾ അവരുടെ കാഴ്ചപ്പാട് അനുസരിച്ച് എന്തും പറയട്ടെ പ്രശംസയോ നൃശംസയോ അവരെ ബാധിക്കുന്നില്ല അവരുടെ ഹൃദയ ബോധ്യത്തിൽ സ്വച്ഛന്ദമായി പ്രവഹിക്കുന്ന ഒരു നദിയായിത്തീരുന്നു . അവർ യാതൊരുവിധ തടസ്സവും അതിന്റെ ഒഴുക്കിനെ ബാധിക്കുകയില്ല. ഒരു മന്ദസ്മിതത്തോടെ വരുന്നതെന്തും ആശ്ലേഷിച്ച് മന്ദമായൊഴുകാൻ അവരറിയുന്നു . സാഗരത്തിൽ എത്തുന്ന ആ ഒഴുക്കിന് ഒരിക്കലും നിലയ്ക്കാൻ ആവില്ലെന്നും

NO COMMENTS