ഭക്ഷ്യകമ്മീഷൻ ചെയർമാനും അംഗങ്ങളും ഇന്ന് അധികാരമേൽക്കും.

202

തിരുവനന്തപുരം : ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം രൂപീകൃതമായ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാനും ആറ് അംഗങ്ങളും ഇന്ന് (ജൂൺ 25) രാവിലെ 11ന് സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

കെ.വി. മോഹൻ കുമാർ ആണ് കമ്മീഷൻ ചെയർമാൻ. കെ.എസ്. ശ്രീജയാണ് മെമ്പർ സെക്രട്ടറി. കെ. ദിലീപ് കുമാർ, വി. രമേശൻ, അഡ്വ. ബി. രാജേന്ദ്രൻ, പി. വസന്തം, എം. വിജയലക്ഷ്മി തുടങ്ങിയവരാണ് കമ്മിഷൻ അംഗങ്ങൾ.

NO COMMENTS