ഭക്ഷണം പങ്കിടുന്നവർ – ഹൃദയവും പങ്കിടുന്നു

187

ഒരിക്കൽ ശ്രീ ബുദ്ധൻ തൻറെ ശിഷ്യനോട് യാചകനോട് ഉപദേശിക്കണമെന്നു പറഞ്ഞു . ശിഷ്യൻ യാചകനോട് ആത്മാർത്ഥമായി ഉപദേശിച്ചു പക്ഷെ യാചകൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ മനസ്സ് മറ്റെന്തിനോ വേണ്ടി അലയുകയായിരുന്നു. ശിഷ്യൻ ബുദ്ധനോട് പറഞ്ഞു – ഗുരോ അയാൾ എന്റെ ഉപദേശം കേൾക്കുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്.

ബുദ്ധന് മറ്റൊരു ശിഷ്യനെ വിളിച്ചു എന്നിട്ട് യാചകന് ഭക്ഷണം വാങ്ങി കൊടുക്കാന് പറഞ്ഞു. ആദ്യത്തെ ശിഷ്യൻ പറഞ്ഞു – ഗുരോ താങ്കൾ എന്താണ് ചെയ്യുന്നത് , അയാളെ ഉപദേശിച്ചില്ലല്ലോ.ബുദ്ധൻ പറഞ്ഞു അയാൾക്ക് ഇപ്പോൾ വേണ്ടത് ഭക്ഷണമാണ് , ഉപദേശമല്ല. ഞാൻ നാളെ അയാളെ ഉപദേശിച്ചു കൊള്ളാം .

വിശക്കുന്നവനു വേണ്ടത് ഭക്ഷണമാണ് ഉപദേശമല്ല – ഭക്ഷണം ദേഷ്യത്തെയും സങ്കടത്തെയും അകറ്റുന്നു . ഹൃദയബന്ധം കൂട്ടുന്നു. വിശക്കുവനെ ഭക്ഷണത്തിൻറെ വില അറിയൂ. പങ്കിട്ടു കഴിക്കുന്ന ഭക്ഷണത്തിൽ സ്നേഹവും സൗഹൃദമുണ്ട്. ഇത് ബന്ധങ്ങളെ വളർത്തുന്നു. അതുപോലെതന്നെ നമ്മുടെ മുന്നിൽ നിൽക്കുന്നവനെ ശരിക്കും മനസിലാക്കുന്നവനെ ഹൃദയമുള്ളൂ.

തെന്നൽ കെ സത്യൻ

NO COMMENTS