കോട്ടയം: കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷനിലേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ ഔട്ടലെറ്റുകള്‍ പൂട്ടണമെന്നും .കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണം എന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങളാണ് കത്തിലുള്ളത്.
കോവിഡ്19 മൂലം സാമ്ബത്തികരംഗം പാടെ തകന്ന പശ്ചാത്തലത്തില്‍ ബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരുവര്‍ഷത്തേയ്ക്കു മോറട്ടോറിയം നല്‍കണം. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമെടുപ്പിക്കുകയും ഇതു സംബന്ധിച്ച് സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം.
വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ സാമ്ബത്തികസഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്കാന് നടപടികള്‍ സ്വീകരിക്കണം.
ക്ഷേമനിധി പെന്‍ഷനുകളുടെയും സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെയും കുടിശിക സഹിതം അടിയന്തരമായി വിതരണം ചെയ്യണം.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കൈത്തറി തൊഴിലാളികള്‍ക്കും കൊടുക്കേണ്ട കുടിശിക നല്‍കണം.
എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് മാര്‍ച്ച് 20, 27, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ റദ്ദ് ചെയ്യണം.
വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരിച്ച് കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കണം. തുടങ്ങിയവയാണ് മറ്റ് ആറ് ആവശ്യങ്ങള്‍.