സമൂഹനന്മ സ്ത്രീശാക്തീകരണത്തിൻ്റെ അടിത്തറയിൽനിന്നും ആരംഭിക്കേണ്ടതാണെന്നും ഏറ്റവും നല്ലസാമൂഹി കവും സാസ്കാരികവും സാമ്പത്തികവുമായ കരുതൽ സ്ത്രീ നിക്ഷേപത്തിലൂടെ ഉണ്ടാകണമെന്നും പൊതുജന സമ്പർക്ക സാംസ്‌കാരിക സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്. നാഷണൽ കോളേജ് വനിതാവേദിയും ജൻഡർ ജസ്റ്റിസ് ഫോറവും സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ .
ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് മെറിൻ ജോസഫ് ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ സർവീസ് മേഖല അടക്കമുള്ള മേഖലയിൽ വനിതകൾ എത്തിപ്പെടുമ്പോഴാണ് വനിതാദിനത്തിന്റെ ഉദ്ദേശലക്ഷ്യം ഫലപ്രാപ്തിയിൽ എത്തുന്നതെന്നും ഒരു വനിത എന്ന നിലയിൽ പോലീസ് സർവ്വീസിൽ എത്തുമ്പോൾ സമൂഹത്തിൽ ഒട്ടേറെ ആശങ്കകൾ ഉണ്ടായിരുന്നതായും അവയെല്ലാം തൻ്റെ പ്രവർത്തി പദം കൊണ്ട് ദൂരീകരിക്കാനായെന്നും അവർ തൻ്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.
നാഷണൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എസ്.എ.ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ്പ്രിൻസിപ്പാൾ ജസ്റ്റിൻ ഡാനിയേൽ, വുമൺസ് ക്ലബ് കൺവീനർ ഡാറി റാം, ജൻഡർ ജസ്റ്റിസ് ഫോറം കൺവീനർ ഫാജിസ ബീവി, സ്റ്റാഫ് അഡ്വൈസർ ഉബൈദ്, യൂണി യൻ വൈസ് ചെയർപേഴ്സൺ പാർവ്വതി, എന്നിവർ പങ്കെടുത്തു .