കാസര്‍കോട് ആര്‍.ഡിഒ കോംപ്ലക്‌സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി നാല് കോടി രൂപ ചെലവില്‍ കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകും

38

തിരുവനന്തപുരം: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി നാല് കോടി രൂപ ചെലവില്‍ കാസര്‍കോട് ആര്‍ ഡി ഒ കോംപ്ല ക്‌സ് കെട്ടിടം യാഥാര്‍ത്ഥ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച കാസര്‍കോട് ആര്‍ ഡി ഒ കോപ്ലക്‌സ് കെട്ടിട ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.2017-2018 ലാണ് കാസര്‍കോട് റവന്യൂ ഡിവിഷനടക്കം സംസ്ഥാനത്ത് ആറ് റവന്യൂ ഡിവിഷനുകള്‍ പുതുതായി ആരംഭിച്ചത്.

പുതിയ എല്ലാ റവന്യൂ ഡിവിഷന്‍ ഓഫീസുകള്‍ക്കും സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി പറഞ്ഞു. കാസര്‍കോട് നഗരസഭയിലെ പുലിക്കുന്നിലാണ് ആര്‍ ഡി ഒ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്.ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍എ അധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജി സി ബഷീര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാ രാമചന്ദ്രന്‍, എ ഡി എം എന്‍ ദേവീദാസ് എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജീനിയര്‍ മുഹമ്മദ് മുനീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സ്വാഗതവും കാസര്‍കോട് ആര്‍ഡി ഒ ടി ആര്‍ അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ ബല്ല വില്ലേജ് സ്റ്റാഫ് ക്വാട്ടേര്‍ഴ്‌സ് കെട്ടിടം യഥാര്‍ത്ഥ്യമാക്കി

രണ്ട് വര്‍ഷത്തിനുള്ളില്‍ ബല്ല വില്ലേജ് സ്റ്റാഫ് ക്വാട്ടേര്‍ഴ്‌സ് കെട്ടിടം യഥാര്‍ത്ഥ്യമാക്കിയതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ബല്ല വില്ലേജ് സ്റ്റാഫ് ക്വാട്ടേര്‍ഴ്‌സ് കെട്ടിടോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.റവന്യൂ വകുപ്പിലെ വില്ലേജ്തലത്തിലെ ജീവനക്കാര്‍് ഭാരിച്ച ജോലിഉത്തരവാദിത്വമുള്ളവരാണ് .ഇവരില്‍ പലരും ദൂരദേശങ്ങളില്‍ നിന്നും വന്ന് ജോലി ചെയ്യുന്നവരുമാണ്.

ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വില്ലേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് യാഥാര്‍ത്ഥ്യമാക്കി യതെന്ന് മന്ത്രി പറഞ്ഞു.ജീവനക്കാര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. അതുപോലെതന്നെ പൊതുജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതിന് വേണ്ടി ജീവനക്കാരും മുന്നിട്ടിറങ്ങ ണമെന്ന് മന്ത്രി പറഞ്ഞു.25 ലക്ഷം രൂപ ചെലവഴിച്ചാണ് ബല്ലവില്ലേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം യഥാര്‍ത്ഥ്യമാക്കി യത്. ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ അധ്യക്ഷത വഹിച്ചു.ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു സ്വാഗതവും സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍ നന്ദിയും പറഞ്ഞു.

NO COMMENTS