കാസര്‍ഗോഡ്: ലോക്ക്ഡൗണ്‍ ലംഘിച്ച് അനുമതിയില്ലാതെ കേരളത്തിലേക്ക് പ്രവേശിച്ച നാലുപേര്‍ പോലീസ് പിടിയില്‍. അതിര്‍ത്തി കടന്നുവന്ന നാലുപേരെ തലപ്പാടിയിലാണു പിടികൂടിയത്. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് അനുമതിയില്ലാതെ അതിര്‍ത്തി കടന്നു ജില്ലയില്‍ പ്രവേശിക്കുന്നവരെ പിടികൂടി 14 ദിവസം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നു ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അറിയിച്ചു.