തിരുവനന്തപുരം – നമ്മൾ അറിയുന്ന നമ്മളെ അറിയുന്ന അവസാനത്തെ മനുഷ്യന്റെ കണ്ണിലെ കണ്ണീരൊപ്പുമ്പോഴാണ് നമ്മൾ ശരിയാകുന്നത് എന്ന ലക്ഷ്യത്തോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ് യൂണിവേഴ്സിറ്റി കോളേജിലെ ഫ്രണ്ട്‌സ് എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സജീവമാകുന്നുത് . ഈ കൂട്ടായ്മ തുടങ്ങി 2 മാസം പിന്നിടുമ്പോൾ കേൾക്കുന്നത് കരളലിയിപ്പിക്കുന്ന വാർത്തകൾ
അലറി കുതിച്ചെത്തിയ തിരമാലകളിൽ സർവ്വതും നഷ്ടപ്പെട്ടു അഭയാർഥികൾ ആകേണ്ടിവന്ന കടലിന്റെ മക്കൾക്ക് ഒരു കൈസഹായം ചെയ്തുകൊണ്ടായിരുന്നു ഫ്രണ്ട്‌സിന്റെ തുടക്കം. കൂടാതെ ജൂൺ 26 ന് വലിയതുറയിലെ നാലോളം ക്യാമ്പുകളിൽ 500 ന് മുകളിൽ കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ എത്തിച്ചു, അവരുടെ കണ്ണീരൊപ്പാൻ കുറച്ചെങ്കിലും കഴിഞ്ഞു എന്നതും നമുക്ക് ആശ്വസിക്കാം.
രക്തദാനം – മഹാദാനംഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നു ഇന്ത്യ എഴുപത്തി മൂന്നാമത് സ്വതന്ത്ര ദിനം ആഘോഷിക്കുമ്പോൾ യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വർണ വർഗ വ്യത്യാസമേതുമില്ലാതെ ലോകത്തിന്റെ ഏത് കോണിലുമുള്ള മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന രക്തദാനം – മഹാദാനം എന്ന മുദ്രവാക്യത്തോടെ – രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അറിഞ്ഞോ അറിയാതെയോ അളവില്ലാത്ത അനുഗ്രഹങ്ങളുടെ നിറവിലേക്ക് നമ്മെ എത്തിക്കുന്നത് പകരം വയ്ക്കുവാനൊന്നുമില്ലാത്ത മഹാദാനങ്ങളിൽ ഒന്നായ രക്തദാനത്തിലൂടെയാണ് എന്നാണ് ഫ്ണ്ട്സ് കൂട്ടായ്മ അവകാശപ്പെടുന്നത് .
ഓണക്കിറ്റ് വിതരണംഈ വരുന്ന ഓണത്തിന് ബോണക്കാടുള്ള നൂറോളം വരുന്ന നിർധരരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യാനൊരു ങ്ങുകയാണ്ഇവർ. കാഴ്ചക്കപ്പുറമൊരു ലോകമുണ്ടെന്നും, നാമറിയാതെ നമ്മെയറിയാതെ ഏതൊക്കെയോ ഇടങ്ങളിൽ ഇരുന്ന് തിരികെ കിട്ടിയ ജീവന്റെ ഹൃദയാർദ്രമായ പ്രാർത്ഥനകളിൽ നമ്മെയും ചേർത്തു വയ്ക്കുന്നവരുടെ ലോകമുണ്ടെന്നും , ഫ്രണ്ട്സ് അടിവരയിട്ടു പറയുന്നു.