കാസര്‍കോട് : സാക്ഷരതാമിഷന്‍ ചെങ്കള ഗ്രാമ പഞ്ചായത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തുന്ന സാക്ഷരതാ പദ്ധതിയായ ചങ്ങാതി പദ്ധതിക്ക് തുടക്കമായി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹീന സലീം ഉദ്ഘാടനം ചെയ്തു.സ്റ്റാന്റ്ിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹാജിറ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഹമ്മദ് ഹാജി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ടി.വിനയന്‍, കെ.വി.രാഘവന്‍ ,പി.വി ശാസ്തപ്രസാദ്, ബേവി മുഹമ്മദ,് വി.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.എല്ലാ ഞാറാഴ്ചകളിലും പഞ്ചായത്തിലെ എട്ട് കേന്ദ്രങ്ങളിലാണ് ക്ലാസ് നടക്കുക. കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികളാണ് ക്ലാസ് എടുക്കുന്നത്.
സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ഹമാരി മലയാളം പാഠ പുസ്തകമാണ് പഠനത്തിന് ഉപയോഗിക്കുന്നതെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.