ലണ്ടന്‍: ഇംഗ്ലണ്ടില്‍ വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നതിന് വിലക്കു നിലനിൽക്കെയാണ് റണ്‍വേയ്ക്കു സമീപം ഡ്രോണ്‍ പറത്തിയത് . ഇവരെ പോലീസ് ഉടൻ പിടികൂടുകയും ചെയ്തു. ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഡ്രോണുകള്‍ പറന്നതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിമുതല്‍ അടച്ചിട്ടിരുന്ന വിമാനത്താവളം വെള്ളിയാഴ്ചയാണ് തുറന്നത്. 760 ഓളം വിമാന സര്‍വീസുകള്‍ താളം തെറ്റിയതിനെ തുടര്‍ന്ന് ഒരുലക്ഷത്തില്‍ അധികം യാത്രക്കാര്‍ ദുരിതം നേരിട്ടു.