സുന്നി മഹല്ല് ഫെഡറേഷൻ മുട്ടം യൂണിറ്റിന്റെ പൊതു യോഗവും മെമ്പർഷിപ്പ് വിതരണവും നടന്നു.

42

കാസറകോട് : സുന്നി മഹല്ല് ഫെഡറേഷൻ മുട്ടം യൂണിറ്റിന്റെ പ്രഥമ പൊതു യോഗവും മെമ്പർഷിപ്പ് വിതരണവും മുട്ടം പരിസരത്ത് നടന്നു..സയ്യദ് മുഹമ്മദ്‌ ഷമീം തങ്ങളുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. യുണിറ്റ് പ്രസിഡന്റ്‌ സയ്യദ് അബ്ദുറഹ്മാൻ മുത്തു തങ്ങൾ അധ്യക്ഷത വഹിച്ചു. ബഹു ഷമീം തങ്ങൾ കുമ്പോൽ പരിപാടി ഉദ്ഘാടനം ചെയ്തു.എസ് എം എഫ് മുട്ടം യൂണിറ്റിന്റെ ആദ്യ മെമ്പർ ഷിപ്പ് കീയൂർ മുഹമ്മദ് സാഹിബ്‌നു നൽകി സയ്യദ് മുഹമ്മദ്‌ ഷമീം തങ്ങൾ കുമ്പോൽമെമ്പർ ഷിപ്പ് ക്യാമ്പയിനു തുടക്കം കുറിച്ചു.

സമസ്ത മദ്രസ ഓൺലൈൻ ക്ലാസ്സ്‌ എടുക്കുന്നതിനായി കാസറഗോഡ് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി എന്ന നിലയിൽ അബ്ദുല്ലത്തീഫ് നിസാമി ഉസ്താദിനെ പരിപാടിയിൽ ഷാൾ അണിയിച്ചു അനുമോദിച്ചു. മജീദ് ബാഖവി ഉസ്താദ് കൊടുവള്ളി ( ഖത്തീബ്, കാസറഗോഡ് മാലിക്‌ദീനാർ ) മുഖ്യ പ്രഭാഷണം നടത്തി.. ലത്തീഫ് നിസാമി ഉസ്താദ് ആമുഖ പ്രഭാഷണം നടത്തിയ പ്രസ്തുത പരിപാടിയിൽ ശിഹാബ് തങ്ങൾ മുട്ടം സ്വാഗതവും മജീദ് കുമ്പോൽ നന്ദിയും പറഞ്ഞു.

പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലച്ചായിരുന്നു പരിപാടി നടന്നത്

NO COMMENTS