ജനിതകമാറ്റം സംഭവിച്ച കോവിഡ് അഞ്ച്​ പേരില്‍ സ്ഥിരീകരിച്ചു

29

ജനിതകമാറ്റം സംഭവിച്ച കോവിഡ് രാജ്യത്ത് അഞ്ച്​ പേരില്‍ കൂടി സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത്​ ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 25 ആയി.യു.കെയില്‍ നിന്നും യുറോപ്യന്‍ യൂണിയനില്‍ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​.

വൈറസ്​ യു.കെയില്‍ റിപ്പോര്‍ട്ട്​ ചെയ്​തതിനെ തുടര്‍ന്ന്​ ജനുവരി ഏഴ്​ വരെ അവിടെ നിന്നുള്ള വിമാനങ്ങള്‍ക്ക്​ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.യു.കെയില്‍ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ അതിവേഗം പടരുന്നതാണ്​. മുമ്ബുണ്ടായിരുന്ന വൈറസിനേക്കാള്‍ 70 ശതമാനം അധിക വേഗത്തില്‍ ഈ വൈറസ്​ പടരുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

NO COMMENTS