ആസം : വെള്ളിയാഴ്ച രാവിലെ സിചാറിലെ കാച്ചര്‍ കാന്‍സര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിച്ച് തിരിച്ചു വരുമ്ബോഴായിരുന്നു അസമിലെ കരിംഗഞ്ച് ജില്ലയിലെ പെണ്‍കുട്ടികളെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.
ആശുപത്രിയിലേക്ക് പോയ ടാക്സിയിലെ ഡ്രൈവറും സംഘവും ചേര്‍ന്നാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ബലാത്സംഗത്തിന് ശേഷം കുറ്റവാളികള്‍ പെണ്‍കുട്ടികളുടെ കൈയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റുചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു . മറ്റുള്ളവരെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി കരിംഗഞ്ച് പോലീസ് സൂപ്രണ്ട് മയങ്ക് കുമാര്‍ പറഞ്ഞു.