കാസര്‍കോട്: മതസൗഹാര്‍ദമാണ് യു ഡി എഫ് ലക്ഷ്യമെന്നും. മത ധ്രുവീകരണം ലക്ഷ്യമിടുന്ന ശക്തികളെ കേരളത്തിന്‍്റെ മണ്ണില്‍ നിന്ന് കെട്ടുകെട്ടിക്കണമെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു. കേന്ദ്ര സര്‍കാര്‍ പൊതു മേഖല സ്ഥാപനങ്ങളെ വിറ്റുതുലക്കുകയാണ് മോദിയും ബി ജെ പിയും കുത്തകകളുടെ ഏജന്‍റുമാരായി.
മഞ്ചേശ്വരത്തും കാസര്‍കോട്ടും ദുര്‍ബലരായ സ്ഥാനാര്‍ഥികളെ ഇറക്കി എല്‍ ഡി എഫ്, ബി ജെ പി ക്ക് ഒത്താശ ചെയ്യുന്നു. കേരളത്തി ന്‍്റെ സമഗ്ര വികസനത്തിന് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍കാര്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തത്. കാസര്‍കോട് ഭെല്‍ കമ്പനി, എച് എ എല്‍ കമ്പനി, കേന്ദ്ര സര്‍വകലാശാല എന്നിവ യു പി എ സര്‍കാരാണ് കേരളത്തിനനുവദിച്ചത്.
കേരളം വിദ്യാസമ്പന്നരുടെ നാടാണെന്നും, നാടിന്‍്റെ വികസനത്തിനും ഐക്യത്തിനും യുഡിഎഫ് അധികാരത്തിലെ ത്തണമെന്നും കര്‍ണാ ടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു. കാസര്‍കോട് ഡി സി സി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കര്‍ണാടക മുന്‍ മന്ത്രി ബി രമാനാഥ റൈ, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, ഡി സി സി പ്രസിഡന്‍്റ് ഹകീം കുന്നില്‍, കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ടി എം ശാഹിദ് എന്നിവര്‍ സംബന്ധിച്ചു.