പോലീസ് നോക്കി നിൽക്കേ ഉപ്പളയിൽ ഗുണ്ടാ വിളയാട്ടം

153

കാസർകോട് : പോലീസ് നോക്കി നിൽക്കേ ഉപ്പളയിൽ ഗുണ്ടാ വിളയാട്ടം . ഉപ്പളയിൽ വ്യാപാരസ്ഥാപനങ്ങൾ അടിച്ചുതകർത്തു – ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ അക്രമം പെട്രോൾ പമ്പിന് സമീപത്തെ മിസ് ഹബാ എന്ന കടയാണ് ഇന്നലെ രാത്രി ഗുണ്ടകൾ അടിച്ചു തകർത്തത് . ഓട്ടോ റിക്ഷാ ഡ്രൈവർ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണം തട്ടിയെടുക്കുന്നത് ഇവിടെ പതിവാണെന്നും നാട്ടുകാർ പരിഭ്രാന്തിയിലാണെന്നുമാണ് റിപ്പോർട്ട്.

ഇന്നലെ രാത്രിയും ഓട്ടോറിക്ഷ ഡ്രൈവർ മാർക്കെതിരെ അക്രമണമുണ്ടായി.പരിക്കേറ്റ യുവാവ് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നോക്കുകുത്തിയാക്കി ഗുണ്ടകൾ നിരന്തരം അഴിഞ്ഞാടുന്നത് ഉപ്പളയിൽ പതിവാണെന്നാണ് വ്യാപാരികൾ പറയുന്നത് .- ജനങ്ങൾ ഭീതിയിൽ . പോലീസ് അന്വേഷണം ആരംഭിച്ചു .

NO COMMENTS