സര്‍ക്കാര്‍ ആയുര്‍വേദ കോളേജിൽ കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു

144

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ, സംഹിത, സംസ്‌കൃത ആന്റ് സിദ്ധാന്ത എന്നീ വകുപ്പുകളില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ജനുവരി നാലിന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. സംഹിത, സംസ്‌കൃത ആന്റ് സിദ്ധാന്ത വകുപ്പിലെ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. ഭിന്നശേഷിക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പും സഹിതം രാവിലെ 10.30ന് ഹാജരാകണം.

NO COMMENTS