സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് സംവിധായകന്‍ കുമാര്‍ സാഹ്നി ചെയര്‍മാനായുള്ള ജൂറി രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി.

372

തിരുവനന്തപുരം: 2018ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് സംവിധായകന്‍ കുമാര്‍ സാഹ്നി ചെയര്‍മാനായുള്ള ജൂറി രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് ജോസഫ് (ജോര്‍ജ് കിത്തു), കാമറമാന്‍ കെ.ജി. ജയന്‍, സൗണ്ട് എന്‍ജിനിയര്‍ മോഹന്‍ ദാസ്, ചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്‌ണന്‍, ഫിലിം എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ. ഇഗ്‌നേഷ്യസ് (ബേണി ഇഗ്നേഷ്യസ്), നടി നവ്യാനായര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.രചന വിഭാഗത്തില്‍ ഡോ. പി.കെ. പോക്കര്‍ ചെയര്‍മാനായുള്ള ജൂറിയും രൂപീകരിച്ചു. ജിനേഷ്‌ കുമാര്‍ എരമം, സരിത വര്‍മ എന്നിവരാണ് അംഗങ്ങള്‍.ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു ഇരു ജൂറികളിലും മെമ്ബര്‍ സെക്രട്ടറിയാണ്.

NO COMMENTS