കാസറഗോഡ് : സംസ്ഥാന സര്‍ക്കാര്‍ എന്നും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഒപ്പം നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍മകജെ ബഡ്‌സ് സ്‌കൂളിന്റെ ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ര് കോടി രൂപ ചെലവിലാണ് പദ്ധതി യഥാര്‍ത്ഥ്യമാക്കുക.
ദുരിത ബാധിതരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ഈ സര്‍ക്കാര്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കുന്നത്. ബഡ്‌സ് സ്‌കൂള്‍ യഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ 52 ഓളം ദുരിത ബാധിതരായ കുട്ടികള്‍ക്കാണ് ആശ്വാസമാകുകയെന്ന് മന്ത്രി പറഞ്ഞു
എന്‍മകജെ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്തു.ശിലാസ്ഥാപന കര്‍മ്മം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.എം സി ഖമറുദ്ദീന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു,ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡ് അബുബക്കര്‍ സിദ്ദിഖ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എ കുളാല്‍,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ എ ആയിഷ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ചന്ദ്രാവതി,വാര്‍ഡ് മെമ്പര്‍ ഫനീഫ് നടുബൈല്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡ് വൈ ശാരദ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം: ആരോഗ്യ വകുപ്പ് മന്ത്രി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. എന്‍മകജെ ബഡ്‌സ് സ്‌കൂളിന്റെ ശിലാസ്ഥാപന പരിപാടി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എന്‍ഡോസല്‍ഫാന്‍ ദുരന്ത ബാധിത പ്രദേശങ്ങളുടെയും ദുരന്ത ബാധിതരുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി അടിസ്ഥാന സൗകര്യം ഒരുക്കല്‍ മുതല്‍ വിവിധങ്ങളായ കര്‍മ്മ പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്.
സ്ഥലത്തിന്റെ അപര്യാപ്ത മൂലം നബാര്‍ഡ്-ആര്‍ഐഡിഎഫ് പദ്ധതിയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട എന്‍മകജെ ബഡ്‌സ് സ്‌കൂളിനെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ര് കോടി രൂപ ചെലവിലാണ് യഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു..