തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മരുന്ന് പുറത്തേക്കു കുറിച്ചു കൊടുക്കുകയാണെന്നും കാരുണ്യ ചികിത്സാപദ്ധതി സ്തംഭനത്തിലായെന്നും.108 ആംബുലന്‍സുകള്‍ പലപ്പോഴും പണിമുടക്കിലാണെന്നും സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങളും ചികിത്സയും സ്തംഭിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍എച്ച്എം) 550 കോടിയിലധികം രൂപ കുടിശിക ആയതോടെയാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങളും ചികിത്സയും സ്തംഭിച്ചതെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതില്‍ കേന്ദ്രത്തിന്റെ 60 ശതമാനം വിഹിതം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ 40 ശതമാനം വിഹിതം പതിവായി മുടങ്ങുന്നു. അങ്ങനെയാണ് കുടിശിക 550 കോടിയായതെന്ന്അദ്ദേഹം പറഞ്ഞു.
വിവിധ ആരോഗ്യ പരിപാടികള്‍ക്ക് തുക നല്‍കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി കേന്ദ്രത്തില്‍ നിന്നും എന്‍.എച്ച്. എമ്മിന്റെ വിഹിതം വാങ്ങുന്നുണ്ടെന്നും എന്നാല്‍, ഉത്തരവിറക്കുന്നതല്ലാതെ പണം ബന്ധപ്പെട്ടവര്‍ക്കു നല്കുന്നില്ലയെന്നും ഇതുമൂലം പ്രാഥിമകാരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ കോളജുകളും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ ചികിത്സാസ്ഥാപനങ്ങളും ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാ ണെന്നും അദ്ദേഹം പറഞ്ഞു