തിരുവനന്തപുരം: ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന പ്രതിപക്ഷ അംഗം കെ.എന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം സഭയെ അറിയിച്ചത്.
മന്ത്രി ഇ.പി.ജയരാജനാണ് ഇക്കാര്യത്തിലെ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. മലപ്പുറത്തെ വിഭജിക്കുക എന്നത് ശാസ്ത്രീയമല്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതായിരുന്നു ഖാദറിന്റെ ആവശ്യം.
കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറിയിരുന്നു. സബ്മിഷന് മുസ്ലീം ലീഗും യുഡിഎഫും അനുമതി നല്‍കാതിരുന്നതായിരുന്നു പിന്മാറാനിടയായ കാരണം.